Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലങ്കാന പ്രളയം: ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ നൽകി പ്രഭാസ്

തെലങ്കാന പ്രളയം: ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ നൽകി പ്രഭാസ്

സ്വന്തം ലേഖകൻ

ഹൈദരാബാദ്: തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നൽകി നടൻ പ്രഭാസ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയും വെള്ളപ്പൊക്കവും ജനങ്ങളെയൊന്നാകെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നിരവധി പേരാണ് മരിച്ചത്. നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായവുമായി പ്രഭാസ് എത്തിയത്.

നേരത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമഭ്യർത്ഥിച്ച് നടൻ വിജയ് ദേവരകൊണ്ട മുന്നോട്ടുവന്നിരുന്നു.

'ഞങ്ങൾ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആർമിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,' എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP