Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ..

കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു. ആർടിപിസിആർ പരിശോധനയ്ക്ക് 2,750 രൂപയായിരുന്നത് 2100 രൂപയാക്കിയാണ് കുറച്ചത്. ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയും ജീൻ എക്‌സ്പർട്ട് ടെസ്റ്റിന് 2500 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച് 2100 രൂപയാക്കി നിശ്ചയിച്ചു. ആന്റിജൻ ടെസ്റ്റിന് നിലവിലെ നിരക്കായ 625 രൂപ തുടരും.

ഏപ്രിലിൽ 4,000 രൂപയായിരുന്നു ആർടി-പിസിആർ പരിശോധനാ നിരക്ക്. പിന്നീടിത് പല ഘട്ടങ്ങളായി കുറയ്ക്കുകയായിരുന്നു. പരിശോധനാ ഫീസിന്റെ പേരിൽ കോവിഡിലേക്കു നയിക്കുന്ന ലക്ഷണങ്ങളുള്ളവരിൽ പലരും പരിശോധന വേണ്ടെന്നു വയ്ക്കുന്നതിനെ തുടർന്നാണ് ചാർജ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി ഉയർന്നു. അതേസമയം ചികിൽസയിലുള്ള രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. 7,40,090 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ ചികിൽസയിലുള്ളവരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 8448 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബർ 20 വരെ രാജ്യത്ത് 9,72,00,379 സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,83,608 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP