Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുൻ കോഴിക്കോട് മേയർ എം ഭാസ്കരൻ അന്തരിച്ചു; മരണം കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ

മുൻ കോഴിക്കോട് മേയർ എം ഭാസ്കരൻ അന്തരിച്ചു; മരണം കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സിപിഎം നേതാവും കോഴിക്കോട് മുൻ മേയറുമായ എം.ഭാസ്കരൻ(80) അന്തരിച്ചു. കുറച്ചു നാളായി കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ മരിക്കുകയായിരുന്നു. സുമതിയാണ് ഭാര്യ. വരുൺ ഭാസ്കർ, സിന്ധു എന്നിവരാണ് മക്കൾ. മരുമക്കൾ : സഹദേവൻ, സുമിത.

2005 മുതൽ 2010 വരെ കോഴിക്കോട് മേയറായിരുന്നു. കാരപ്പറമ്പ് സ്വദേശിയായ ഭാസ്കരൻ നിലവിൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. സഹകരണ ആശുപത്രി മുൻ ചെയർമാനുമാണ്.റബ്കോ വൈസ് ചെയർമാനുമായിരുന്നു. നാലുതവണ കോർപറേഷൻ കൗൺസിലറായും സേവനം അനുഷ്ഠിച്ചു. കോർപറേഷൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP