Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിടിച്ച ശമ്പളം അടുത്ത മാസം മുതൽ തിരിച്ചു നൽകും; സാലറി ചലഞ്ച് തുടരില്ലെന്ന് സർക്കാർ

പിടിച്ച ശമ്പളം അടുത്ത മാസം മുതൽ തിരിച്ചു നൽകും; സാലറി ചലഞ്ച് തുടരില്ലെന്ന് സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പിടിച്ച തുക അടുത്ത മാസം മുതൽ തിരിച്ചു നൽകാൻ തീരുമാനം. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്നും ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പു വരുന്നത് മുന്നിൽ കണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തിൽ സാലറി ചലഞ്ച് ഒഴിവാക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും

വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സർവീസ് സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. ഈ പശ്ച്ാത്തലത്തിൽ തീരുമാനമെടുക്കുന്നത് നീളുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP