Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവീസ് ചട്ടം കാറ്റിൽ പറത്തി ഇടതുപക്ഷ സംഘടനാ നേതാവിന് വഴിവിട്ട സ്ഥാനക്കയറ്റം; സംസ്ഥാന ന്യൂട്രീഷ്യൻ ഓഫീസറായി നിയമിച്ചത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ശ്രീലതകുമാരിയെ; നിയമനം അർഹയായ ഉദ്യോഗസ്ഥയെ മാറ്റി നിർത്തി രാഷ്ട്രീയ സ്വാധീനത്താൽ; മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകിയിട്ടും രക്ഷയില്ല; ഹൈക്കോടതി ഇടപെട്ടിട്ടും സംഘടനാ നേതാവ് ഇപ്പോഴും തസ്തികയിൽ

എം എസ് ശംഭു

തിരുവനന്തപുരം: സർവീസ് ചട്ടം കാറ്റിൽ പറത്തി ഇടതുപക്ഷ സംഘടനാ നേതാവിന് വഴിവിട്ട സ്ഥാനക്കയറ്റം. ഇടതുപക്ഷ ഗവ. സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ

സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ കെ.ടി ശ്രീലതകുമാരിയെയാണ് സീനിയോറിറ്റി മറികടന്ന് സംസ്ഥാന ന്യൂട്രീഷ്യൻ ഓഫീസറായി നിയമിച്ചത്.വഴി വിട്ട നിയമനത്തിനെതിരെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയിലും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. സമാന പരാതി ഉന്നയിച്ച കേസ് ഹൈക്കോടതി ഇടപെട്ടിട്ടും പ്രിൻസിപ്പൽ ഡയറക്ടർ നടപടിയെടുത്തിട്ടില്ലെനാണ് ആക്ഷേപം. സീനിയോറിറ്റി മറികടന്നെന്ന പരാതിയിൽ ശ്രീദീപാ ശശിധരൻ എന്ന ഉദ്യോഗസ്ഥയാണ് മുഖ്യമന്ത്രിക്കും. പ്രിൻസിപ്പൽ ഡയറക്ടർക്കും , ഹെൽത്ത് ഡയറക്ടർക്കും അടക്കം പരാതി നൽകിയത്.

എന്നാൽ പരാതി പരിഗണിച്ചില്ല എന്ന് മാത്രമല്ല. സംഘടനമാ നേതാവിനെതിരെ പരാതിപ്പെട്ടതിന്റെ 2018ൽ റിട്ടയർ ചെയ്ത ഉദ്യോസ്ഥയുടെ റിട്ടയർമെന്റ് അലവൻസ് പോലും തടഞ്ഞുവച്ചായിരുന്നു നടപടി. സംഭവം വിവാദമായതോടെയാണ് അലവൻസ് നൽകാൻ ഡിപ്പാർട്ട്‌മെന്റ് തീരുമാനം എടുത്തത്. വിഷയത്തിൽ ശ്രീദീപയെ കുടാതെ തലശ്ശേരി സ്വദേശി അഡ്വക്കേറ്റ് രാജേന്ദ്രനാണ് വിജിലൻ ആൻ ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകിയിരുന്നത്. പിന്നാലെ പ്രസ്തുത വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി സമർപ്പിക്കുകയും ചെയ്തു.

സർവീസ് മാനദണ്ഡം അനുസരിച്ച് ശ്രീലതാ കുമാരിയേക്കാൾ സർവീസിൽ സീനിയോറിറ്റി ശ്രീദീപാ ശശിധരൻ എന്ന ഉദ്യോഗസ്ഥയ്ക്കാണ്. 1994ലാണ് ശ്രീലത പബ്ലിക്ക് ഹെൽത്ത് സർവീസിൽ ലബോറട്ടറി ജൂനിയർ സയന്റിഫിക്ക് ഓഫീസറായി നിയമിച്ചത്. ഇവരെക്കാൾ മുൻപ് സർവീസിൽ കയറിയ ദീപയെ തഴഞ്ഞാണ് സർക്കാർ കേരള ഗസറ്റഡ് ഓഫീസേസ് അസോസിയേഷന്റെ നേതാവിന് വഴിവിട്ട സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. 2004 വരെ ഒരേ തസ്തികയിൽ ജോലി ചെയ്ത ഇരുവരേയും പബ്ലിക്ക് ഹെൽത്ത് ലബോറിട്ടറിയ കോഴിക്കോട്ടും, സ്‌റ്റേറ്റ് പബ്ലിക്ക് ഹെൽത്ത് ക്ലിനിക്കൽ ലബോറട്ടറി തിരുവനന്തപുരത്തുമായി നിയമനം നടത്തുകയും ചെയ്തു.

സയന്റിഫിക്ക് ഓഫീസർമാരുടെ സീനിയോറ്റി തസ്തികയായ നൂട്രീഷൻ ഓഫീസർ തസ്തികയിലേക്ക് സംഘടനാ നേതാവ് എന്ന പരിഗണനയിൽ സീനിയോറിറ്റി മറികടന്നായിരുന്നു ശ്രീലതയുടെ താത്കാലിക നിയമനം. ശ്രീദീപാ ശശിധരനിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയോ അറിയിക്കുകയോ പോലും ചെയ്യാതെയായിരുന്നു ഡിപ്പാർ്ട്ട്‌മെന്റും ഒത്തുകളി നടത്തിയത്. വിവാദമായതോടെ താത്കാലിക നിയമനം റദ്ദ് ചെയ്ത് ഹെൽത്ത് സർവീസ് ഡയറക്ടർ ഉത്തരവിട്ടെങ്കിലും ഇപ്പോൾ 2017 മുതൽ കെ.ടി ശ്രീലതകുമാരിയെ ന്യൂട്രീഷണൽ ഓഫീസർ തസ്തികയിൽ സ്ഥിര നിയമിതയാണ്.

ഡിപ്പാർട്ട് മെന്റ് പ്രമോഷൻ കമ്മിറ്റിയിൽ ഈ തസ്തികയിലേക്ക് അർഹയായ ശ്രീദീപ ശശിധരനെ പരിഗണിക്കുകയോ അറിയിക്കുകയോ പോലും ചെയ്തില്ല.സംഘടനാ നേതാവിന്റെ പേര് മാത്രം തിരുകി കയറ്റിയാണ് ഡി.പി.സിയും നടപടി സ്വീകരിച്ചത്. കള്ളക്കളികൾ തുറന്ന് കാണിച്ച് ശ്രീദീപ ഹെൽത്ചത് ആൻഡ് ഫാമിലി വെൽഫയർ സെക്രട്ടറിക്കും, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസിനും പരാതി നൽകിയിട്ടും പ്രസ്തുത നിയമനം റദ്ദ് ചെയ്യാൻ തയ്യാറായില്ല.

റിട്ടയർമെന്റ് കാലം കഴിഞ്ഞിട്ടും 11.7-18ൽ സമർപിച്ച പരാതിയിന്മേൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഇതേ കേസിൽ തന്നെ തിരുവനന്തപുരം സ്വദേശിയായ താരാകുമാരി ഹൈക്കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് കഴിഞ്ഞ ജൂൺ 20ന് ഇവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു. വിധി പകർപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും സര്ക്കാർ പ്ലീഡർക്കും ലഭിച്ചിട്ടുണ്ടെങ്കിലും ഈ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പൊള്ളവാദങ്ങൾ നിരത്തിയാണ് ഡിപ്പാർട്ട്‌മെന്റിന്റെ തടിതപ്പൽ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവർ ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP