Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യവുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിലായ സംഭവം; സിവിൽ എക്‌സൈസ് ഓഫിസർക്ക് സ്ഥലം മാറ്റം

മദ്യവുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിലായ സംഭവം; സിവിൽ എക്‌സൈസ് ഓഫിസർക്ക് സ്ഥലം മാറ്റം

സ്വന്തം ലേഖകൻ

ആലപ്പുഴ: അനുവദനീയമായ അളവിൽ കൂടുതൽ മദ്യവുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിലായ സംഭവത്തിൽ, വിവരം പൊലീസിനു കൈമാറിയ സിവിൽ എക്‌സൈസ് ഓഫിസറെ സ്ഥലം മാറ്റി. മറ്റൊരു കേസിൽ അച്ചടക്ക നടപടിക്കു വിധേയനായി എറണാകുളം എക്‌സൈസ് സർക്കിൾ ഓഫിസിൽ ജോലി ചെയ്യുന്ന ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ സിവിൽ എക്‌സൈസ് ഓഫിസർ എം.റെനിയെയാണ് മലപ്പുറത്തേക്കു സ്ഥലംമാറ്റിയത്.

കഴിഞ്ഞ മാസം ആറിനാണ് 6.75 ലീറ്റർ വിദേശ മദ്യവുമായി എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സിഐ ബി.എൽ.ഷിബുവിനെ അറസ്റ്റ് ചെയ്തത്. ഷിബുവിനെ എക്‌സൈസ് കമ്മിഷണർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഷിബുവിന്റെ കാറിൽ മദ്യം വച്ച മറ്റൊരു സിഐ ബി.ടെന്നിമോനെ കാസർകോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP