Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തബ് ലീഗ് സമ്മേളനം; എല്ലാ വിദേശികൾക്കും കേസിൽ നിന്നും മോചനം

തബ് ലീഗ് സമ്മേളനം; എല്ലാ വിദേശികൾക്കും കേസിൽ നിന്നും മോചനം

സ്വന്തം ലേഖകൻ

മുംബൈ: ഡൽഹി നിസാമുദീനിൽ തബ്‌ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ മുംബൈയിൽ നിരോധനാജ്ഞ ലംഘിച്ചു സഞ്ചരിച്ചു കോവിഡ് വ്യാപനത്തിന് കാരണക്കാരായെന്ന കേസിൽ 20 വിദേശികളെക്കൂടി കോടതി വിട്ടയച്ചു.

തെളിവുകളുടെ അഭാവത്തിലാണ് ബാന്ദ്ര സെഷൻസ് കോടതിയുടെ നടപടി. ഇതോടെ, തബ്‌ലീഗ് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്തിരുന്ന എല്ലാ കേസുകളിലും ആരോപണവിധേയർ കുറ്റവിമുക്തരായി.നിരോധനാജ്ഞ ലംഘിച്ചു, കോവിഡ് പരത്തി, മരണത്തിനു കാരണമായി തുടങ്ങിയ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നു കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP