Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസ്‌ക് ധരിക്കാതെ യുഎഇ നഗരത്തിൽ ചുറ്റിയടിച്ചു; പൊലീസ് പിടിച്ചപ്പോൾ 5,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത് രക്ഷപ്പെടാൻ ശ്രമം: 24കാരനായ ഇന്ത്യൻ യുവാവിന് 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ ജയിൽ ശിക്ഷയും വിധിച്ച് ദുബായ് കോടതി: ജയിൽ വാസം കഴിഞ്ഞാൽ നാടുകടത്താനും വിധി

മാസ്‌ക് ധരിക്കാതെ യുഎഇ നഗരത്തിൽ ചുറ്റിയടിച്ചു; പൊലീസ് പിടിച്ചപ്പോൾ 5,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത് രക്ഷപ്പെടാൻ ശ്രമം: 24കാരനായ ഇന്ത്യൻ യുവാവിന് 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ ജയിൽ ശിക്ഷയും വിധിച്ച് ദുബായ് കോടതി: ജയിൽ വാസം കഴിഞ്ഞാൽ നാടുകടത്താനും വിധി

സ്വന്തം ലേഖകൻ

ദുബായ്: മാസ്‌ക് ധരിക്കാതെ യുഎഇ നഗരത്തിൽ ചുറ്റിയടിച്ച ഇന്ത്യൻ യുവാവിന് 5000 ദിർഹം പിഴയും മൂന്ന് മാസത്തെ ജയിൽ ശിക്ഷയും വിധിച്ച് ദുബായ് കോടതി. സന്ദർശക വീസയിൽ യുഎഇയിലെത്തി മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന ഇയാളെ പൊലീസ് പൊക്കിയപ്പോൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന് 3,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കുക ആയിരുന്നു.

ഇതേ തുടർന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ത്യക്കാരനായ യുവാവിന് 5,000 ദിർഹം പിഴയും മൂന്ന് മാസം ജയിൽ ശിക്ഷയും വിധിച്ചു. ജയിൽ വാസം കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും കോടതി ഉത്തരവായി. ഈ വർഷം ഏപ്രിലിൽ യുഎഇയിൽ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴാണ് മാസ്‌ക് ധരിക്കാത്തതിന് യുവാവ് പൊലീസിന്റെ പിടിയിലാകുന്നത്.

ജബൽ അലി ഏരിയയിൽ പട്രോളിങ് നടത്തുകയായിരുന്നു പൊലീസാണ് 24 കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്‌ക് ധരിക്കുകയോ മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരൻ ഇരുവരെയും പിടികൂടി. പുറത്ത് കാറ്റുകൊണ്ട് നടക്കാനിറങ്ങിയതെന്നായിരുന്നു യുവാവിന്റെ മറുപടി. മസാജ് നടത്തുന്ന സ്ത്രീയാണെന്നും 200 ദിർഹമിന് അവരെ യുവാവ് കൂട്ടിവന്നതുമാണെന്നും പറഞ്ഞു. യുവതിയെ തിരിച്ചയക്കാൻ ടാക്‌സി കാത്തിരിക്കുമ്പോഴായിരുന്നു പൊലീസിന്റെ കണ്ണിൽപ്പെട്ടത്.

തന്നെ വിട്ടയക്കാൻ കെഞ്ചിയ യുവാവ് പൊലീസുകാരൻ അതിന് സമ്മതിക്കാത്തപ്പോൾ 3,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. 2,000 ദിർഹം അപ്പോൾ തന്നെ തരാമെന്നും ബാക്കി തുക വീട്ടിലെത്തിക്കാമെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം. ഇതേ തുടർന്ന് യുവാവിനെ ജബൽ അലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസുകാരൻ മേലുദ്യോഗസ്ഥന് വിവരം കൈമാറിയതനുസരിച്ച് യുവാവിനെ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP