Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഐഫോൺ വിപണിയിൽ പുതുചരിത്രം കുറിച്ച് ആപ്പിളിന്റെ ഐഫോൺ 12; പ്രീ ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ വാങ്ങാനെത്തിയത് 20 ലക്ഷം പേർ: ഇത് ഐഫോൺ ചരിത്രത്തിലെ റെക്കോർഡ് നേട്ടം

ഐഫോൺ വിപണിയിൽ പുതുചരിത്രം കുറിച്ച് ആപ്പിളിന്റെ ഐഫോൺ 12; പ്രീ ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ വാങ്ങാനെത്തിയത് 20 ലക്ഷം പേർ: ഇത് ഐഫോൺ ചരിത്രത്തിലെ റെക്കോർഡ് നേട്ടം

സ്വന്തം ലേഖകൻ

ഫോൺ വിപണിയിൽ പുതുചരിത്രം കുറിച്ച് ആപ്പിളിന്റെ ഐഫോൺ 12 തരംഗമാവുന്നു. പ്രീ ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 20 ലക്ഷം പേരാണ് ഐഫോൺ 12 വാങ്ങാനെത്തിയത്. ഇത് ഐഫോണിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് നേട്ടമാണ്. ഇതോടെ ഐഫോൺ 12 വിപണി തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ. ഒക്ടോബർ 13 നാണ് ആപ്പിൾ ഐഫോൺ 12 അവതരിപ്പിച്ചത്.

ഐഫോൺ 12, ഐഫോൺ 12 പ്രോ ഹാൻഡ്‌സെറ്റുകളുടെ പ്രീ-ഓർഡറുകൾ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. മണിക്കൂറുകൾ കൊണ്ടു തന്നെ ഐഫോൺ 12 തരംഗമാവുകയും ലക്ഷങ്ങൾ ഈ പുത്തൻ പുതിയ ഫോണിന് ആവശ്യക്കാരായി എത്തുകയും ചെയ്യുക ആയിരുന്നു. ഐഫോൺ 6, ഐഫോൺ 6 പ്ലസ് മോഡലുകൾക്ക് ലഭിച്ച അതേ പ്രതികരണം നടത്താൻ ഐഫോൺ 12 ന് സാധിക്കുമെന്നാണ് കരുതുന്നത്. ഐഫോൺ 12 ബുക്കിങ് തുടങ്ങിയ തായ്വാൻ കമ്പനികളും ഇക്കാര്യം തന്നെയാണ് പറയുന്നത്.

ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ പ്രീ ഓർഡറുകൾ കുത്തനെ കൂടിയതോടെ ആപ്പിൾ വിതരണക്കാരായ ഫോക്സ്‌കോണും പെഗാട്രോണും അസംബ്ലിങ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വർധിച്ച ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്. ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്സ് എന്നിവ നവംബർ 6 മുതലാണ് പ്രീ ഓർഡർ തുടങ്ങുക. ഇതിനു മുൻപ് 2014-ൽ അവതരിപ്പിച്ച ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവ അവതരിപ്പിച്ചതിനു ശേഷം രണ്ട് പാദങ്ങളിലുമായി 135.6 ദശലക്ഷം ഐഫോണുകളാണ് വിറ്റത്. എന്നാൽ, 2018 സാമ്പത്തിക വർഷത്തിനുശേഷം ഐഫോണുകളുടെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തുന്നത് ആപ്പിൾ നിർത്തിയിരുന്നു.

ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റികളുടെ ആപ്പിൾ അനലിസ്റ്റ് മിങ്-ചി കുവോയുടെ അഭിപ്രായത്തിൽ, ഐഫോൺ 12 ന്റെ ആദ്യ ദിവസത്തെ പ്രീ-ഓർഡറുകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ ഐഫോൺ 11 മോഡലുകളെ മറികടന്നു എന്നാണ്. ആദ്യ 24 മണിക്കൂറിനുള്ളിൽ ആപ്പിൾ 20 ലക്ഷം ഐഫോൺ 12 യൂണിറ്റുകൾ വിറ്റഴിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. ചൈനയിൽ 5 ജി ഹാൻഡ്‌സെറ്റിന്റെ ഡിമാൻഡും ലഭ്യതയും കാരണം ഐഫോൺ 12 പ്രോ പ്രതീക്ഷിച്ചതിലും മികച്ച വിൽപ്പനയാണ് നടത്തിയതെന്ന് കുവോ പറഞ്ഞു. കൂടാതെ, മിക്ക ഐഫോൺ മോഡലുകളുടെയും ഷിപ്പിങ് സമയം അഞ്ച് മുതൽ 10 ദിവസമാണെന്ന് കുവോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP