Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നിക്കോളാസ് പൂരാന്റെ തിളങ്ങുന്ന അർദ്ധസെഞ്ചുറിയും മാക്‌സ് വെല്ലിന്റെ പക്വതയ്യാർന്ന ബാറ്റിംഗും ഒത്തുചേർന്നപ്പോൾ പഞ്ചാബിന് ഐപിഎല്ലിലെ ഹാട്രിക് ജയം; ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപിച്ചത് അഞ്ച് വിക്കറ്റിന്; തുടർച്ചയായ ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടി ധവാനും

നിക്കോളാസ് പൂരാന്റെ തിളങ്ങുന്ന അർദ്ധസെഞ്ചുറിയും മാക്‌സ് വെല്ലിന്റെ പക്വതയ്യാർന്ന ബാറ്റിംഗും ഒത്തുചേർന്നപ്പോൾ പഞ്ചാബിന് ഐപിഎല്ലിലെ ഹാട്രിക് ജയം; ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപിച്ചത് അഞ്ച് വിക്കറ്റിന്; തുടർച്ചയായ ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടി ധവാനും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 38ാം മത്സരത്തിൽ ഡൽഹി കിങ്‌സ് ഇലവൺ പഞ്ചാബ്, ഡൽഹി ക്യാപ്പിറ്റൽസിനെ 5 വിക്കറ്റിന് തോൽപിച്ചു. പഞ്ചാബിന് 165 റൺസാണ് ഡൽഹി വിജയലക്ഷ്യം കുറിച്ചത്. പഞ്ചാബ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. നിക്കോളാസ് പൂരാന്റെ തിളക്കമാർന്ന 53 റൺസും ഗ്ലെൻ മാക്‌സ്വെല്ലിന്റെ പാകതയ്യാർന്ന 32 റൺസും ചേർന്നപ്പോൾ പഞ്ചാബിന് ഹാട്രിക് ജയമായി.

27 പന്തിൽ അർദ്ധസെഞ്ചുറി തികച്ച നിക്കോളാസ് പൂരാനെ കാഗിസോ റബാഡ പുറത്താക്കി. ഒരോവറിൽ തുഷാർ പാണ്ഡെക്കെതിരെ 26 റൺസെടുത്ത ക്രിസ് ഗെയിലിനെ അശ്വിൻ പുറത്താക്കി. ഇതേ ഓവറിൽ മായങ്ക് അഗർവാൾ റണ്ണൗട്ടാവുകയും ചെയ്തതോടെ ഡൽഹി താരങ്ങൾ തുള്ളിച്ചാടി. പഞ്ചാബ് നായകൻ കെ.എൽ.രാഹുലിനെ ഒരു സ്ലോബോളിലൂടെ കബളിപ്പിച്ച അക്‌സർ പട്ടേലിന് ബിഗ് വിക്കറ്റ്. ഡാനിയൽ സാംസ് ക്യാച്ച് നൽകി രാഹുൽ കളം വിട്ടു. ഗ്ലെൻ മാക്‌സ്വെൽ 32 റൺസെടുത്തു. ദീപക് ഹൂഡയും ജെയിംസ് നിഷാമും 15 ഉം 10 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിടൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ഡൽഹിക്ക് വേണ്ടി കളിച്ച ശിഖാർ ധ വാൻ 61 പന്തിൽ 106 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 28 പന്തിൽ അർധസെഞ്ചുറി തികച്ച ധവാൻ, 57ാം പന്തിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ആദ്യമായാണ് ഐപിഎല്ലിൽ ഒരു താരം തുടർച്ചയായ ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെയും ധവാൻ സെഞ്ചുറി നേടിയിരുന്നു

മറ്റൊരു ഓപ്പണറായ പൃഥി ഷായ്ക്ക് (11 പന്തിൽ 7) ഇന്നും തിളങ്ങാനായില്ല. നാലാം ഓവറിൽ ജെയിംസ് നീഷം ഷായെ മാക്സ്വെല്ലിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് എത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (12 പന്തിൽ 14) കാര്യമായ സംഭാവന നൽകിയില്ല. ഒൻപതാം ഓവറിൽ മുരുകൻ അശ്വിനാണ് ശ്രേയസിനെ മടക്കിയത്. ഋഷഭ് പന്ത് (20 പന്തിൽ 14), മാർക്കസ് സ്റ്റോയിനിസ് (10 പന്തിൽ 9) എന്നിവരും പെട്ടെന്ന് മടങ്ങി. ആറ് പന്തിൽ 10 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മയർ അവസാന പന്തിലാണ് പുറത്തായത്. 180 ൽ താഴെ ഡൽഹിയുടെ സ്‌കോർ ഒതുക്കാൻ പഞ്ചാബ് ബൗളർമാർ അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞു. 28 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റെടുത്ത ഷമിയുടേതായിരുന്നു മികച്ച പ്രകടനം. മാക്‌സ്വെൽ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഡൽഹി ക്യാപിറ്റൽസും കിങ്‌സ് ഇലവൻ പഞ്ചാവും തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ സൂപ്പർ ഓവറിൽ നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി വിജയം നേടിയിരുന്നു. ഇരു ടീമുകളും എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP