Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ മറിഞ്ഞത് റോഡിലേക്ക്; പിന്നാലെ വന്ന ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ടു നിന്നയാളെ ഇടിച്ചു തെറിപ്പിച്ചത് പാഞ്ഞെത്തിയ എസ്യുവി: അടൂരിൽ രണ്ടു യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ മറിഞ്ഞത് റോഡിലേക്ക്; പിന്നാലെ വന്ന ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ടു നിന്നയാളെ ഇടിച്ചു തെറിപ്പിച്ചത് പാഞ്ഞെത്തിയ എസ്യുവി: അടൂരിൽ രണ്ടു യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

ശ്രീലാൽ വാസുദേവൻ

അടൂർ: രണ്ടു യുവാക്കൾക്ക് അതീവ ദൗർഭാഗ്യകരമായ രീതിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ ദാരുണാന്ത്യം. എംജി റോഡ് അനിൽഭവനിൽ (കുഞ്ഞാംചേരിപടിഞ്ഞാറ്റതിൽ) ഗോപുരം കൺസ്ട്രക്ഷൻസ് ഉടമഗ്ഗമ എൻ അനിൽകുമാർ(വാവ-47), തേപ്പുപാറ വെള്ളപ്പാറ മുരുപ്പ് കുറ്റിയാണിക്കൽ മത്തായിയുടെ മകൻ റോയ് (45) എന്നിവരാണ് മരിച്ചത്.

റോഡിന്റെ ഓരത്ത് ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ടു നിന്ന അനിലിനെ അമിത വേഗതയിൽ വന്ന മഹീന്ദ്രയുടെ എക്സ് യുവി 300 കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എംജി ചൊവ്വാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെയാണ് സംഭവം. കരാർ ജോലികൾ നടത്തിവരുന്ന അനിൽ കുമാർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനിടിയിലാണ് എതിരേ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചത്. അതിന് ശേഷം എസ്യുവി റോഡിന് കുറുകെ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ തന്ത്രപൂർവം രക്ഷപെട്ടു. അടൂരിൽ നിന്നു പൊലീസും ഫയർഫോഴ്സും എത്തി ഒരു മണിക്കൂറിന് ശേഷമാണ് റോഡിന് കുറുകെ കടന്ന വാഹനം നീക്കം ചെയ്തത്. ഗുരുതരമായി പരുക്കേറ്റ അനിലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

ഭാര്യ: ബീന. മക്കൾ : ഭവ്യ, ഭാഗ്യനന്ദ. കായംകുളം പുനലൂർ സംസ്ഥാന പാത യിൽ പറക്കോട്ട് ഉച്ചയ്ക്ക് 1.30 ന് നടന്ന അപകടത്തിലാണ് റോയി മരിച്ചത്. ഏഴംകുളത്ത് നിന്നും പറക്കോട്ടേക്ക് വരികയായിരുന്ന റോയിയുടെ സ്‌കൂട്ടർ റോ ഡിലേക്ക് മറിയുകയായിരുന്നു. ഈ സമ യം എതിരെ വന്ന ലോറി ഇയാളുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഭാര്യ: സുജ. മക്കൾ: സോന, സോണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP