Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗൺ അവസാനിച്ചെങ്കിലും വൈറസ് പോയില്ലെന്ന കാര്യം മറക്കരുത്; വാക്‌സിൻ ലഭ്യമാകും വരെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ അലംഭാവം അരുത്; ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം; പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം: പ്രധാനമന്ത്രി

ലോക് ഡൗൺ അവസാനിച്ചെങ്കിലും വൈറസ് പോയില്ലെന്ന കാര്യം മറക്കരുത്; വാക്‌സിൻ ലഭ്യമാകും വരെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ അലംഭാവം അരുത്; ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം;  പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം:  പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത വളരയേരെ ദൂരം സഞ്ചരിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക് ഡൗൺ അവസാനിച്ചെങ്കിലും വൈറസ് പോയില്ലെന്ന കാര്യം മറക്കരുത്. കഴിഞ്ഞ ഏഴ്-എട്ട് മാസത്തെ ഓരോ ഭാരതീയന്റെയും പ്രയത്‌നഫലമായി ഇന്ത്യ ഇന്ന് ഭേദപ്പെട്ട നിലയിലാണ്. ഈ സാഹചര്യം മോശമാക്കാൻ നമ്മൾ അനുവദിക്കരുത്.

സാമ്പത്തിക പ്രവർത്തനങ്ങളും വേഗത കൈവരിച്ചിട്ടുണ്ട്. നമ്മളിൽ മിക്കവരും വീടുകളിൽ നിന്ന് പുറത്തുപോവുകയും താന്താങ്ങളുടെ ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു. ജീവിതത്തിന് അങ്ങനെ വീണ്ടും വേഗം കൈവരികയാണ്. വിപണിയിൽ ഉത്സവകാലവും മടങ്ങി വരുന്നു.
എന്നാൽ, ഒരുകാര്യം ഓർക്കണം. വാക്‌സിൻ ലഭ്യമാകും വരെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ച അരുത്. അമേരിക്കയിലായാലും യൂറോപ്യൻ രാജ്യങ്ങളിലായാലും, കുറഞ്ഞുവന്ന കൊറോണ കേസുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് മനസ്സിൽ വയ്ക്കണം.

രാജ്യത്തെ ശാസ്ത്രജ്ഞർ വാക്‌സിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വാക്‌സിനുകൾ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. അവയിൽ ചിലതൊക്കെ അവസാനഘട്ടത്തിലുമാണ്. അതുകൊണ്ട് തന്നെ വാക്‌സിൻ ലഭ്യമാകും വരെ അലംഭാവം അരുത്. നിങ്ങൾ ഉപേക്ഷാഭാവം കാണിക്കുകയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയും ചെയ്താൽ നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും മുതിർന്നവരെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഓർക്കണം-മോദി പറഞ്ഞു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രോഗമുക്തിനിരക്ക് മെച്ചമായതും മരണനിരക്ക് കുറവായതും നേട്ടമായി. രാജ്യത്തെ 10 ലക്ഷം ജനസംഖ്യയിൽ 5500 പേരോ കോവിഡ് ബാധിച്ചപ്പോൾ അമേരിക്ക ബ്രസീൽ എന്നീ രാജ്യങ്ങളിൽ അത് 25,000 ത്തിന് അടുത്താണ്. മരണനിരക്ക് 10 ലക്ഷത്തിന് 83 ആണ് ഇന്ത്യയിലെങ്കിൽ, യുഎസ്, ബ്രസീൽ, സ്‌പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അത് 600 ലധികമാണ്.

സേവ പരമോ ധർമ എന്ന മന്ത്രം സ്വീകരിച്ചുകൊണ്ട് നമ്മുടെ ഡോക്ടർമാരും, നഴ്‌സുമാരും, ആരോഗ്യപ്രവർത്തകരും, ഇത്രയും വലിയൊരു ജനസഞ്ചയത്തെ സ്വാർഥേച്ഛയില്ലാതെ സേവിക്കുകയാണ്. ഈ പ്രയത്‌നങ്ങൾക്കിടയിൽ നമ്മൾ ഒട്ടുംതന്നെ അശ്രദ്ധ കാട്ടരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ കുറിച്ച് പൊതുജനബോധവത്കരണം നടത്താൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒക്കെ പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇതുവരെ 10 കോടിയിൽ അധികം ടെസ്റ്റുകൾ നടത്തിക്കഴിഞ്ഞു. 2000 ത്തിലേറെ കോവിഡ് ലാബുകൾ പ്രവർത്തിക്കുന്നു. 90 ലക്ഷത്തിലേറെ കിടക്കകൾ ലഭ്യമാണ്, 12,000 ക്വാറന്റൈൻ കേന്ദ്രങ്ങൾ ലഭ്യമാണ്-മോദി പറഞ്ഞു. വാക്‌സിൻ ലഭ്യമാകുമ്പോൾ ഓരോ ഇന്ത്യാക്കാരനിലും അത് എത്തിക്കാൻ സർക്കാർ പ്രയത്‌നം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സേവ പരമോ ധർമ എന്ന മന്ത്രം സ്വീകരിച്ചുകൊണ്ട് നമ്മുടെ ഡോക്ടർമാരും, നഴ്‌സുമാരും, ആരോഗ്യപ്രവർത്തകരും, ഇത്രയും വലിയൊരു ജനസഞ്ചയത്തെ സ്വാർഥേച്ഛയില്ലാതെ സേവിക്കുകയാണ്. ഈ പ്രയത്‌നങ്ങൾക്കിടയിൽ നമ്മൾ ഒട്ടുംതന്നെ അശ്രദ്ധ കാട്ടരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ കുറിച്ച് പൊതുജനബോധവത്കരണം നടത്താൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒക്കെ പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതുവരെ 10 കോടിയിൽ അധികം ടെസ്റ്റുകൾ നടത്തിക്കഴിഞ്ഞു. 2000 ത്തിലേറെ കോവിഡ് ലാബുകൾ പ്രവർത്തിക്കുന്നു. 90 ലക്ഷത്തിലേറെ കിടക്കകൾ ലഭ്യമാണ്, 12,000 ക്വാറന്റൈൻ കേന്ദ്രങ്ങൾ ലഭ്യമാണ്-മോദി പറഞ്ഞു. വാക്‌സിൻ ലഭ്യമാകുമ്പോൾ ഓരോ ഇന്ത്യാക്കാരനിലും അത് എത്തിക്കാൻ സർക്കാർ പ്രയത്‌നം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP