Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിന് കേരളത്തിലും ഹോമിയോ ചികിത്സ വരുമോ? മഹാരാഷ്ട്രയിലും ഗുജറാത്തിലും ആകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടെന്ന് ഹോമിയോ സംഘടനകൾ; ചികിത്സക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകി; രോഗ പ്രതിരോധത്തിന് ഫലപ്രദമായെന്നും ഹോമിയോക്കാരുടെ അവകാശവാദം

കോവിഡിന് കേരളത്തിലും ഹോമിയോ ചികിത്സ വരുമോ? മഹാരാഷ്ട്രയിലും ഗുജറാത്തിലും ആകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടെന്ന് ഹോമിയോ സംഘടനകൾ; ചികിത്സക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകി; രോഗ പ്രതിരോധത്തിന് ഫലപ്രദമായെന്നും ഹോമിയോക്കാരുടെ അവകാശവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: മഹാരാഷ്ട്രാ സർക്കാർ അനുമതി നൽകിയതുപോലെ കോവിഡിനു ഹോമിയോ ചികിത്സ കേരളത്തിലും അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ഹോമിയോപ്പതി സംഘടനകൾ. കോവിഡ് ചികിത്സ നടത്താൻ ആയുർവേദത്തിനും ഹോമിയോ യുനാനി വിഭാഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ രീതി പിന്തുടർന്നു കേരളത്തിലും കോവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്നുകൾ ഉപയോഗിക്കാൻ അനുമതി നൽകണം എന്നാണ് ഹോമിയോപ്പതി സംഘടനകളുടെ ആവശ്യം. ഹോമിയോ മരുന്ന് ഫലപ്രദം എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതാണ്.

പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോമിയോ ഫലപ്രദം എന്ന് ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത്. സർക്കാർ തന്നെ കോവിഡ് പ്രതിരോധത്തിനു ഹോമിയോ മരുന്നുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്നോക്കം പോയി. കേരളത്തിലെ ഹോമിയോ ഡോക്ടർമാർ ഇപ്പോൾ കോവിഡ് ഫാസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അലോപ്പതി ഡോക്ടർമാരുടെ കീഴിൽ പ്രവർത്തിക്കുകയാണ്. ഈ അവസ്ഥ മാറ്റി സ്വതന്ത്രമായി തങ്ങളുടെ മെഡിക്കൽ ശാഖ കേന്ദ്രീകരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം എന്നാണ് ഹോമിയോ ഡോക്ടർമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 'മലയാളി ഹോമിയോ സമൂഹം ' മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കേരളത്തിൽ കോവിഡ് ചികിത്സ അനുവദിക്കണം എന്ന് പറയുന്ന നിവേദനത്തിൽ പറയുന്നത് ഇങ്ങനെ: കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ ഹോമിയോപ്പതി പ്രതിരോധ മരുന്ന് മുന്നോട്ടു വെച്ചിട്ടുണ്ട്. ഹോമിയോയുടെ അടിസ്ഥാന തത്വപ്രകാരമുള്ള മരുന്ന് ആണ് പ്രതിരോധ മരുന്ന് ആയി നൽകിയത്. രോഗലക്ഷങ്ങൾ നോക്കി ഹോമിയോ മരുന്നുകൾ കണ്ടെത്തിയാണ് അവ രോഗികൾക്ക് നൽകുന്നത്. ഈ മരുന്നുകൾ വഴി രോഗ ശമനവും രോഗപ്രതിരോധവും ഉണ്ടാകുന്നുണ്ട്.

കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ ജനുവരി 29 നു ആർസ് ആൽബ് 30ര കൊറോണയുടെ പ്രതിരോധ ഔഷധമായി നിർദ്ദേശിക്കുകയും മാർച്ച് ആറിനു ആയുഷ് മന്ത്രാലയം പ്രതിരോധ ഔഷധമായി പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാർ ഏപ്രിലിൽ ഈ മരുന്ന് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഈ മരുന്ന് കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മരുന്ന് ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസത്തെ ഈ മരുന്ന് കോവിഡ് പോകും വരെ നൽകാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

കേരളത്തിൽ കൊറോണ പടരാൻ തുടങ്ങിയത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. ഏപ്രിൽ നാലിന് ഇപ്പോൾ നടപ്പാക്കാൻ ആവശ്യപ്പെടുന്ന ഔഷധ ത്രയങ്ങൾ നൽകണമെന്ന നിർദ്ദേശം അറിയിച്ചിരുന്നു. ആർസ് ആൽബ് 30ര ഏപ്രിൽ അവസാനം മുതൽ കൊടുത്ത് തുടങ്ങി. അനേകം പേർ ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചിട്ടുണ്ട്. ജപ്പാൻ ജ്വരത്തിന് ഹോമിയോ മരുന്ന് ഫലപ്രദമായിരുന്നു. ഇതുപോലെ തന്നെയാണ് കോവിഡിനും പ്രതിരോധ മരുന്ന് ഫലപ്രദമാകുന്നത്. അതിനാൽ എല്ലാവരും യോജിച്ച് നിന്നാൽ കോവിഡുമായി ബന്ധപ്പെട്ടു പ്രതിരോധ മരുന്ന് വിതരണം കൃത്യമായി എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കാൻ കഴിയും-നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡിനുള്ള ഹോമിയോപ്പതി ചികിത്സയ്ക്കുള്ള ഗൈഡ് ലൈൻ പുറത്തിറക്കി കഴിഞ്ഞു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലും ചികിത്സ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം ഹോമിയോ അനുവദിച്ചിട്ടില്ല. കേരളത്തിലും ഹോമിയോപ്പതി ചികിത്സയ്ക്ക് അനുമതി നൽകണം- ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതിയുടെ എക്‌സ്‌ക്യൂട്ടിവ് സ്റ്റിയറിങ് കമ്മറ്റി അംഗം പ്രസാദ് മറുനാടനോട് പറഞ്ഞു. ഞങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 'മലയാളി ഹോമിയോ സമൂഹം' എന്ന് പറഞ്ഞു ഹോമിയോ സംഘടനകളുടെ കൂട്ടായ്മയുടെ നിവേദനം ആണ് നൽകിയത്. ഇതിനു പുറമേ ഹൈക്കോടതിയെയും ഈ മാസം തന്നെ സമീപിക്കും-പ്രസാദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP