Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ രാജ്യങ്ങളിലുള്ള ഓസ്ട്രേലിയക്കാർ ഉടൻ തിരിച്ചെത്തുക; നിർണായക നിർദ്ദേശം നൽകി അധികൃതർ; തിരിച്ചെത്തുന്നവർക്ക് സെൽഫ് ഐസൊലേഷൻ നിർബന്ധം

വിദേശ രാജ്യങ്ങളിലുള്ള ഓസ്ട്രേലിയക്കാർ ഉടൻ തിരിച്ചെത്തുക; നിർണായക നിർദ്ദേശം നൽകി അധികൃതർ; തിരിച്ചെത്തുന്നവർക്ക് സെൽഫ് ഐസൊലേഷൻ നിർബന്ധം

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുകയും മരണങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദേശങ്ങളിലുള്ള ഓസ്‌ട്രേലിയക്കാരോട് തിരിച്ച് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും വേഗം വിമാനം കയറാനുള്ള നിർണായക നിർദ്ദേശം നൽകി ദി ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേർസ് ആൻഡ് ട്രേഡ്. ഇത്തരക്കാർ ലഭ്യമായ കമേഴ്സ്യൽ ഫ്ലൈറ്റുകളിലൂടെ എത്രയും വേഗം തിരിച്ചു വരണമെന്നാണ് ഡിഎഫ്എടി നിർദേശിച്ചിരിക്കുന്നത്.

വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഓസ്ട്രേലിയക്കാർ വിദേശയാത്രകൾ നടത്താവൂ എന്ന് കഴിഞ്ഞ ആഴ്ച ഫെഡറൽ ഗവൺമെന്റ് കടുത്ത നിർദ്ദേശം പൗരന്മാർക്ക് നൽകിയിരുന്നു. വൈറസ് പടരുന്നത് ഇനിയും രൂക്ഷമായാൽ കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അടയ്ക്കാനും വിമാനങ്ങളെല്ലാം റദ്ദാക്കാനും സാധ്യതയേറെയാണെന്നും ആ സമയത്ത് വിദേശങ്ങളിൽ നിന്നും തിരിച്ച് വരാൻ ശ്രമിച്ചാൽ ബുദ്ധിമുട്ടാകുമെന്നുമാണ് ഡിഎഫ്എടി മുന്നറിയിപ്പേകുന്നത്.

നിലവിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ സഞ്ചാരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ വിദേശത്ത് നിന്നും തിരിച്ച് വരാനാഗ്രഹിക്കുന്ന ഓസ്ട്രേലിയക്കാർക്ക് ലഭ്യമാക്കാവുന്ന കോൺസുലാർ സഹായത്തിന് പരിമിതിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡിഎഫ്എടി മുന്നറിയിപ്പേകുന്നു. വിദേശങ്ങളിൽ നിന്നും ഇപ്രകാരം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്ന പൗരന്മാരെല്ലാം നിർബന്ധമായും 14 ദിവസത്തെ സെൽഫ് ഐസൊലേഷന് വിധേയമാകണമെന്ന് ഞായറാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP