Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കനേഡിയൻ പൗരന്മാർക്കും പിആർ ലഭിച്ചവർക്കും പാരന്റ്‌സിനെയും ഗ്രാന്റ് പാരന്റ്‌സിനെയും കനേഡിയൻ ഇമിഗ്രേഷനായി സ്‌പോൺസർ ചെയ്യാം; അവസരം നവംബർ മൂന്ന് വരെ മാത്രമെന്ന് റിപ്പോർട്ട്

കനേഡിയൻ പൗരന്മാർക്കും പിആർ ലഭിച്ചവർക്കും പാരന്റ്‌സിനെയും ഗ്രാന്റ് പാരന്റ്‌സിനെയും കനേഡിയൻ ഇമിഗ്രേഷനായി സ്‌പോൺസർ ചെയ്യാം; അവസരം നവംബർ മൂന്ന് വരെ മാത്രമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കാനഡ: കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റുമാർക്കും നിലവിൽ തങ്ങളുടെ പാരന്റ്‌സിനെയും ഗ്രാന്റ് പാരന്റ്‌സിനെയും കനേഡിയൻ ഇമിഗ്രേഷനായി സ്‌പോൺസർ ചെയ്യാൻ സാധിക്കും. ഇതിനായുള്ള പ്രോഗ്രാമായ ദി പാരന്റ്‌സ് ആൻഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം (പിജിപി) എക്സ്‌പ്രഷൻ ഓഫ് ഇന്ററസ്റ്റ് വിൻഡോ ഒക്ടോബർ 13ന് ആരംഭിച്ചുവെന്നും ഇത് നവംബർ മൂന്ന് വരെ നിലനിൽക്കുമെന്നുമാണ് പുതിയ റിപ്പോർട്ട്. പിജിപിയിലൂടെ കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റുമാർക്കും തങ്ങളുടെ പാരന്റ്‌സിനെയും ഗ്രാന്റ് പാരന്റ്‌സിനെയും കാനഡയിലേക്ക് കൊണ്ടു വരാൻ സാധിക്കും.

തുടർന്ന് ഇവർക്ക് കനേഡിയൻ പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് നേടാനും സാധിക്കും. ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതിയായ നവംബർ മൂന്നിന് ശേഷം ഇമിഗ്രേഷൻ, റഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഇതുമായി ബന്ധപ്പെട്ട ഒരു ലോട്ടറി നടത്തുകയും 10,000 സ്‌പോൺസർമാരെ 2021 ആദ്യത്തോടെ അപേക്ഷകൾ സമർപ്പിക്കാൻ ക്ഷണിക്കുകയും ചെയ്യും. പിജിപിക്കായുള്ള ആദ്യ പടി ഒരു ഓൺലൈൻ സ്‌പോൺസർഷിപ്പ് ഇന്ററസ്റ്റ് ഫോം സമർപ്പിക്കുകയെന്നതാണ്.

ഇതിലൂടെ അപേക്ഷകർക്ക് പിജിപി 2020ന് അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥികളുടെ പൂളിൽ സ്ഥാനം നേടാൻ സാധിക്കും. തുടർന്ന് ഒരു ലോട്ടറി പോലെയുള്ള സംവിധാനം ഉപയോഗിച്ചാണ് ഐആർസിസി 10,000 പേരെ അപേക്ഷ സമർപ്പിക്കാനായി റാൻഡം അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നത്. തുടർന്ന് ഇവരെ പാരന്റ്‌സ് ആൻഡ് ഗ്രാന്റ് പാരന്റ്‌സ് സ്‌പോൺസർഷിപ്പിന് അപേക്ഷിക്കാനായി ക്ഷണിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷാ ഫീസ് അടക്കുകയും തങ്ങളുടെ സ്‌പോൺസർഷിപ്പ് അപേക്ഷ 60 ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കുകയും ചെയ്യണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP