Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിക്ക് യൂത്ത് ഫോറത്തിന്റെ സ്‌നേഹാദരം

ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിക്ക് യൂത്ത് ഫോറത്തിന്റെ സ്‌നേഹാദരം

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറിയും, ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർ ഫെയ്ത്ത് ഡയലോഗ് (ഡി.ഐ.സിഐ.ഡി.) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ.ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിക്ക് യൂത്ത് ഫോറം ഖത്തറിന്റെ സ്‌നേഹാദരം. ലോകത്തെ പ്രമുഖരായ അയ്യായിരത്തിൽ പരം വ്യക്തികളിൽ നിന്നും ഏറ്റവും സ്വാധീനമുള്ള പത്ത് പേരിൽ ഒരാളായിട്ടാണ് 'പീസ് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ . എൻ . എസ് . പി . എ . ഡി - ബെൽജിയം ) ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ദോഹയിലെ ഡിഐസിഐഡി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അബ്സൽ അബ്ദുട്ടി മൊമന്റോ കൈമാറി. രാജ്യത്തെ വ്യത്യസ്ത മത - സാംസ്‌കാരിക സമൂഹങ്ങൾക്കിടയിൽ ആശയവിനിമയവും ഐക്യവും നിലനിർത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഡോ. ഇബ്‌റാഹീം അൽ നുഐമിയും ഡി ഐ സി ഐ ഡി യും വഹിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. സമാനമായ പരിശ്രമങ്ങൾക്ക് അദ്ദേഹം യൂത്ത് ഫോറത്തിന് നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയെയും അനുസ്മരിച്ചു.

കഴിഞ്ഞ എട്ട് വർഷമായി വിശുദ്ധ റമദാനിൽ ഡി ഐ സി ഐ ഡി യുടെ സഹകരണത്തോടെ യൂത്ത് ഫോറം നടത്തി വരുന്ന 'ദോഹ റമദാൻ മീറ്റ്' കോവിഡ് പ്രതിസന്ധികൾ മൂലം ഓൺലൈനിൽ സംഘടിപ്പിച്ചപ്പോൾ നാല്പതിനായിരത്തോളം പേരാണ് അത് വീക്ഷിച്ചത്. പതിവു പോലെ ലേബർ ക്യാമ്പുകളിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കാനും ഡി ഐ സി ഐ ഡി യും യൂത്ത് ഫോറവും കൈകോർത്തു.

സാമൂഹിക വികസന രംഗത്തും ജനസേവന രംഗത്തും സജീവ സാന്നിധ്യമായ യൂത്ത് ഫോറം, 'പാഥേയം' എന്ന പേരിൽ അർഹരായവർക്ക് ഭക്ഷ്യോൽപന്നങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി മസ്‌റ കളിൽ 'വിന്റർ കിറ്റു' കളും വിതരണം ചെയ്ത് വരുന്നു. നാല് വർഷം മുമ്പ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ പെട്ട 'ഛപ്ര' ഗ്രാമം യൂത്ത് ഫോറം ദത്തെടുക്കുകയും ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സേവന വിഭാഗമായ ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ വ്യത്യസ്ത വികസന പദ്ധതികൾ പൂർത്തീകരിച്ചു വരുകയും ചെയ്യുന്നു.

യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച ഡോ. ഇബ്‌റാഹീം അൽ നുഐമി, ഇനിയുമേറെ കാര്യങ്ങൾ നമുക്ക് യോജിച്ച് ചെയ്യേണ്ടതുണ്ടെന്നും യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി.

സ്‌നേഹാദര കൈമാറ്റ ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്മദ് അൻവർ, മുഹമ്മദ് അനീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP