Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് റെയോർ സ്പോർട്സും കേരള ബ്ലാസ്റ്റേഴ്സും

പങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് റെയോർ സ്പോർട്സും കേരള ബ്ലാസ്റ്റേഴ്സും

സ്വന്തം ലേഖകൻ

കൊച്ചി: ബേ ക്രിയേഷൻസിന്റെ പ്രീമിയം ക്വാളിറ്റി സ്പോർട്സ് വെയർ ബ്രാൻഡായ റെയോർ സ്പോർട്സുമായി പങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി). ഐഎസ്എൽ ഏഴാം സീസണിൽ (2020-21) കെബിഎഫ്സിയുടെ ഔദ്യോഗിക കിറ്റിങ്, വ്യാപാര പങ്കാളികളായി റെയോർ സ്പോർട്സ് തുടരും. പങ്കാളിത്തത്തിന്റെ ആദ്യവർഷമായ 2019-20 ഐഎസ്എൽ സീസണിൽ താരങ്ങൾക്കും ആരാധകർക്കും റെയോർ സ്പോർട്സ് ഗുണനിലവാരമുള്ള വസ്ത്രങ്ങൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് കരാർ ദീർഘിപ്പിക്കാനുള്ള കെബിഎഫ്സി നീക്കം. പൂർണമായും ഇന്ത്യൻ ഉടമസ്ഥതയിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയോറിന്റെ മാതൃസ്ഥാപനമായ ബേ ക്രിയേഷൻസ്, പ്രീമിയം സ്പോർട്സ് വെയറിൽ പ്രാമുഖ്യമുള്ള, ഗാർമെന്റ്സ് ആൻഡ് ലൈസൻസ്ഡ് മർച്ചൻഡൈസ് നിർമ്മാണ, വിതരണ കമ്പനിയാണ്. ഔദ്യോഗിക കിറ്റ് വിതരണക്കാർ എന്ന നിലയിൽ റെയോർ സ്പോർട്സ് ക്ലബ്ബ് വസ്ത്രങ്ങൾ, പാർട്ണേർസ് ടീം വസ്ത്രങ്ങൾ, ജഴ്സിയുടെ ശരിയായ പകർപ്പുകൾ, തെരഞ്ഞെടുത്ത ക്ലബ് വിൽപ്പന സാധനങ്ങളായ സ്‌കാർഫുകൾ, തൊപ്പികൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും തുടരും.

ഞങ്ങളുടെ ബ്രാൻഡായ റെയോറുമായി ചേർന്ന്, കെബിഎഫ്സിയുടെ ഔദ്യോഗിക കിറ്റിങ്, വ്യാപാര പങ്കാളികളായി വിസ്മയകരമായ പങ്കാളിത്തം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ബേ ക്രിയേഷൻസ് പാർട്ണർ ഭാഗേഷ് കൊട്ടക് പറഞ്ഞു. കായിക ലോകത്ത് അസാധാരണമായ പൈതൃകം കെബിഎഫ്സിക്കുണ്ട്. മാത്രമല്ല, ലോകമെമ്പാടും അത്യാവേശമുള്ള ആരാധകരുമുണ്ട്. ഞങ്ങളുടെ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സാങ്കേതികമായി മികച്ച കിറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിന്, റെയോറിന്റെ ഉൽപ്പന്ന നവീകരണവും മെച്ചപ്പെട്ട പ്രകടന മികവും ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് സ്വന്തമാക്കാൻ ആരാധകരും ആഗ്രഹിക്കും. നൂതവും അംഗീകൃതവുമായ കെബിഎഫ്സി വിൽപ്പന സാമഗ്രികളുടെ ഏറ്റവും വലിയ ശേഖരത്തിലേക്ക് അനായാസം പ്രവേശിക്കാൻ ആരാധകർക്ക് മികച്ച ഓൺലൈൻ ഷോപ്പിങ് അനുഭവം നൽകുന്നതിനും റെയോർ പ്രതിജ്ഞാബദ്ധമാണ്. കെബിഎഫ്സിയുടെ ഫാൻസ് അസോസിയേഷനുകൾ, സ്പോൺസർമാർ, പാർട്്ണർമാർ തുടങ്ങിയവർക്ക് ഇഷ്ടാനുസൃതമായ ആനൂകൂല്യങ്ങളുമായി റെയോർ എത്തും- ഭാഗേഷ് കൊട്ടക് പറഞ്ഞു

ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളായ രാജസ്ഥാൻ റോയൽസ്, റൈസിങ് പൂണെ സൂപ്പർ ജയന്റ്സ്, തമിഴ് തലൈവാസ്, ഹൈദരാബാദ് എഫ്സി, മറ്റ് സ്പോർട്സ് ഫ്രാഞ്ചൈസികൾ എന്നിവ ഉൾപ്പെട്ട ബേ ക്രിയേഷൻസ് സ്പോർട്സ് പങ്കാളികളുടെ ശ്രദ്ധേയമായ പട്ടികയിലാണ് കേരള ബ്ലാസ്റ്റേഴ്സും തുടരുന്നത്. പ്രശസ്ത ബ്രാൻഡുകളായ അൾട്രാടെക്, കാസ്ട്രോൾ ഇന്ത്യ, ജെകെ ലക്ഷ്മി സിമന്റ്, മഹീന്ദ്ര ലോജിസ്റ്റിക്സ് തുടങ്ങിയവയുടെ ഔദ്യോഗിക വ്യാപാരദാതാക്കൾ കൂടിയാണ് ബേ ക്രിയേഷൻസ്.

മൈതാനത്തിന് അകത്തായാലും പുറത്തായാലും ഗുണനിലവാരം ക്ലബ്ബിന്റെ പ്രധാന ഫോക്കസാണെന്നും പ്രീമിയം ഗുണനിലവാരമുള്ള കായിക വസ്ത്രങ്ങളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും വർഷങ്ങളായി മികവ് തുടരുന്ന റെയോർ സ്പോർട്സ് ഞങ്ങളുടെ മൂല്യങ്ങൾ പങ്കിടുകയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. വരാനിരിക്കുന്ന ഐഎസ്എൽ സീസണിനായി റെയോറുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നത് ഞങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുന്നു. ഞങ്ങളുടെ ആരാധകർക്കും താരങ്ങൾക്കും അളവിലും ഗുണനിലവാരത്തിലും മികവുള്ള, ധരിക്കുമ്പോൾ സുഖപ്രദമായ മികച്ച ഉൽപ്പനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫലപ്രദമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.

ക്ലബ് വിൽപ്പന സാമഗ്രികളുടെ ലഭ്യത സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും ദയവായി [email protected] ലേക്ക് ഇമെയിൽ ചെയ്യാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP