Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇ കോൺസുലേറ്റിൽ പോയത് മന്ത്രി എന്ന നിലയിൽ; മൊഴി പരിശോധിച്ചു മറുപടി പറയാം: കടകംപള്ളി സുരേന്ദ്രൻ

യുഎഇ കോൺസുലേറ്റിൽ പോയത് മന്ത്രി എന്ന നിലയിൽ; മൊഴി പരിശോധിച്ചു മറുപടി പറയാം: കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ രണ്ടു തവണ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിയെന്ന നിലയിലായിരുന്നു സന്ദർശനമെന്നും ്അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയുമായ സരിത്തിന്റെ ഇന്ന് പുറത്തുവന്ന മൊഴിക്ക് മറുപടി പറയുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.

മൊഴിയിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വിശദമായ മറുപടി നൽകാം. കോൺസുലേറ്റിൽ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രിയാണ് എന്ന നിലയിലാണ്. നേരത്തെ മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് ഇഡിക്ക് നൽകിയ സരിത്ത് മൊഴി നൽകിയിട്ടുള്ളത്.

മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. എന്നാൽ ഇത് നിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ തന്റെ മകൻ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ചു. കോൺസുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോൺസുൽ ആവശ്യപ്പെട്ടിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP