Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടംബാംഗങ്ങളെല്ലാം കൂട്ടുകാരെ പോലെ; വീട്ടിൽ സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങൾ; രാത്രി കിടക്കാൻ പോയത് വീട്ടുകാരുമായി സന്തോഷം പങ്കിട്ട്; നേരം വെളുത്തപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ടിക് ടോക് താരത്തെ; മൊബൈൽ ഫോൺ അൺലോക്ക് ചെയ്താൽ ഡാറ്റ നഷ്ടമാകുമെന്നും സംശയം; ആത്മഹത്യയിലേക്ക് അമൽ ജയരാജിനെ നയിച്ചത് എന്തെന്നത് അജ്ഞാതം

കുടംബാംഗങ്ങളെല്ലാം കൂട്ടുകാരെ പോലെ; വീട്ടിൽ സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങൾ; രാത്രി കിടക്കാൻ പോയത് വീട്ടുകാരുമായി സന്തോഷം പങ്കിട്ട്; നേരം വെളുത്തപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ടിക് ടോക് താരത്തെ; മൊബൈൽ ഫോൺ അൺലോക്ക് ചെയ്താൽ ഡാറ്റ നഷ്ടമാകുമെന്നും സംശയം; ആത്മഹത്യയിലേക്ക് അമൽ ജയരാജിനെ നയിച്ചത് എന്തെന്നത് അജ്ഞാതം

പ്രകാശ് ചന്ദ്രശേഖർ

പാല: കുടംബാംഗങ്ങളെല്ലാം കൂട്ടുകാരെപോലെ. വീട്ടിൽ സന്തോഷം മാത്രം നിറഞ്ഞിരുന്ന ദിനങ്ങൾ.രാത്രി കിടക്കാൻ നേരവും മുറിയിലേയ്ക്ക് പോയത് വീട്ടുകാരുമായി സന്തോഷം പങ്കിട്ടെന്നും വെളിപ്പെടുത്തൽ.നേരം വെളുത്തപ്പോൾ മുറിയിൽ കണ്ടത് തൂങ്ങിമരിച്ച നിലയിൽ.ടിക് ടോക് താരം അമൽ ജയരാജിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും.

രാമപുരം പാലവേലി നാഗത്തിങ്കൽ ജയരാജിന്റെ മകനായ അമലിനെ(19)ക്കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം നല്ലതു മാത്രമെ പറയാനുള്ളു. ചിരിച്ചും തമാശപറഞ്ഞും നടക്കുന്ന അമലിനെയാണ് ഇവരെല്ലാം കണ്ടിട്ടുള്ളത്. പിതാവ് ജയരാജിന് സ്വർണ്ണപ്പണിയാണ് ജോലി. ഒരു സഹോദനുണ്ട്. മാതാപിതാക്കളും മക്കളും വീട്ടിൽ കൂട്ടുകാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഇവർ തമ്മിൽ എന്തെങ്കിലും വിഷയത്തിൽ കലഹിച്ചതായി വിവരമില്ലന്നുമാണ് അയൽവാസികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

ഇന്നലെ രാവിലെ 7 മണിയോടെ പിതാവാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ മകന്റെ ജഡം ആദ്യം കാണുന്നത്.ഡയറിയിൽ എന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല രേഖപ്പെടുത്തിയ ശേഷമാണ് അമൽ ആത്മഹത്യ ചെയ്തത്.പാല പൊലീസ് മേൽനടപടി സ്വീകരിച്ചു. മൊബൈലിൽ നിന്നും എന്തെങ്കിലും വിവരം കിട്ടുമോന്നാണ് പൊലീസ് പരിശോധിക്കുന്നത്.

നിലവിൽ ഫോൺ ലോക്കാണ്. അൺലോക്കാക്കിയാൽ രേഖകൾ നശിക്കാനിടയുണ്ടെന്നാണ് ടെക്നീഷ്യന്മാരിൽ ചിലർ സൂചിപ്പിച്ചിട്ടുള്ളത്.ഈ സാഹചര്യത്തിൽ ഈ രംഗത്തെ വിദഗ്ധരുടെ സേവനം തേടാനും പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP