Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃശ്ശൂരിലെ ഗുണ്ടാ സംഘങ്ങളുടെ വെടിവെപ്പ്; എയർ ഗണ്ണുകളുടെ വിൽപ്പന വിലക്കി

തൃശ്ശൂരിലെ ഗുണ്ടാ സംഘങ്ങളുടെ വെടിവെപ്പ്; എയർ ഗണ്ണുകളുടെ വിൽപ്പന വിലക്കി

സ്വന്തം ലേഖകൻ

തൃശൂർ: തൃശ്ശൂരിൽ കഴിഞ്ഞ ദിവസം ടയർ കടയുമയ്ക്ക് നേരെ വെടിവെയ്പുണ്ടായതിനെ തുടർന്ന് ജില്ലയിൽ പിസ്റ്റളിന് സമാനമായ എയർ ഗണുകളുടെ വിൽപ്പന വിലക്കി. പാലക്കാട് സ്വദേശിയായ മണികണ്ഠന് നേരെയാണ് വെടിവെപ്പുണ്ടായത്.

എയർഗൺ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം കടയുടമയെ ആക്രമിച്ചത്. ഇയാളുടെ കാലിലാണ് വെടിയേറ്റത്. സംഭവം ഗൗരവമായതിനാൽ തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് തീരുമാനം. സംഭവത്തിൽ ഡിഐജി എല്ലാ എസ്എച്ച്ഒമാരുടെയും അടിയന്തിര യോഗം വിളിച്ചു.

കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. പഞ്ചറായ ടയർ ഒട്ടിച്ചുനൽകാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP