Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലോക രാജ്യങ്ങളെല്ലാം ഭയാനകമായ പ്രതിസന്ധിയെ നേരിടുമ്പോൾ ചൈനയ്ക്ക് മാത്രം വച്ചടി കയറ്റം; കഴിഞ്ഞ ക്വാർട്ടറിൽ ചൈനീസ് സമ്പദ്വ്യവസ്ഥ വളർന്നത് 4.9 ശതമാനം; സാധാരണയേക്കാൾ കൂടുതൽ നേട്ടം ഉണ്ടാക്കിയത് അമേരിക്കയും യൂറോപ്പും ഇന്ത്യയും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ; കൊറോണയെ സൃഷ്ടിച്ചു ചൈന ലോകത്തെ കീഴടക്കിയ വിധം

ലോക രാജ്യങ്ങളെല്ലാം ഭയാനകമായ പ്രതിസന്ധിയെ നേരിടുമ്പോൾ ചൈനയ്ക്ക് മാത്രം വച്ചടി കയറ്റം; കഴിഞ്ഞ ക്വാർട്ടറിൽ ചൈനീസ് സമ്പദ്വ്യവസ്ഥ വളർന്നത് 4.9 ശതമാനം; സാധാരണയേക്കാൾ കൂടുതൽ നേട്ടം ഉണ്ടാക്കിയത് അമേരിക്കയും യൂറോപ്പും ഇന്ത്യയും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ; കൊറോണയെ സൃഷ്ടിച്ചു ചൈന ലോകത്തെ കീഴടക്കിയ വിധം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസ് മനുഷ്യ സൃഷ്ടിയാണോ അല്ലയോ എന്നതൊക്കെ ഇന്നും ഒരു തർക്കവിഷയമായി തുടരുമ്പോഴും, ഇതുമൂലം ഇന്ന് ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്ക് പ്രധാന ഉത്തരവാദി ചൈനീസ് ഭരണകൂടമാണെന്ന കാര്യം തർക്കമറ്റതാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളിൽ ചൈനീസ് നേതൃത്വം ഈ രോഗത്തെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് ഈ വൈറസ് ഇത്രയധികം പടർന്ന് പിടിക്കാൻ ഇടയാക്കിയത് എന്നകാര്യത്തിൽ സംശയമൊന്നുമില്ല. പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയുൾപ്പടെയുള്ള പല ഏഷ്യൻ രാജ്യങ്ങളും പ്രതിരോധ നടപടികൾക്ക് വൈകിയത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി.

വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ചൈനീസ് അധികൃതർ പക്ഷെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ങ്ഹായിലേക്കും, രാഷ്ട്രീയ തലസ്ഥാനമായ ബെയ്ജിംഗിലേക്കും രോഗം പകരാതെ ശ്രദ്ധിച്ചു. വുഹാനിൽ നിന്നും ലോകത്തിന്റെ വിവിധ ബാഗങ്ങളിലേക്ക് അറിയാതെയാണെങ്കിലും രോഗാണുക്കളേയും വഹിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആൾക്കർ യാത്രചെയ്തപ്പോൾ, ഉറപ്പിച്ചുകെട്ടിയ ഉരുക്കുകോട്ടക്കുള്ളിൽ തങ്ങളുടെ തന്ത്രപ്രധാന ഇടങ്ങളെല്ലാം സുരക്ഷിതമായി വയ്ക്കുവാൻ ചൈനയ്ക്കായി.

കടുത്ത നടപടികളിലൂടെ രോഗവ്യാപനം വിജയകരമായി തടയാനുമായതോടെ ചൈന ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മുതലെടുക്കാൻ തുടങ്ങി. ലോകമാസകലം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്പാദനം കുറഞ്ഞപ്പോൾ, ഉദ്പാദനം വർദ്ധിപ്പിച്ച് ചൈന ഈ സാഹചര്യം മുതലെടുത്തു.മാത്രമല്ല, വർക്ക് ഫ്രം ഹോം സംസ്‌കാരം പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ അതിനനുയോജ്യമായ സാങ്കേതിക വിദ്യകൾ ഇറക്കിയും ചൈന നേട്ടം കൊയ്തു. ഇതിന്റെയൊക്കെ ഫലമായി,, ആഗോള സമ്പദ്വ്യവസ്ഥ തകരുമ്പോഴും ചൈനയുടെ സമ്പദ്വ്യവസ്ഥ വളർച്ച രേഖപ്പെടുത്തുകയാണ്.

ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ, കഴിഞ്ഞ വർഷത്തേക്കാൾ 4.9 ശതമാനത്തിന്റെ വളർച്ചയാണ് ചൈനയുടെ സമ്പദ്വ്യവസ്ഥയിൽ രേഖപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി (കൺസ്യുമർ സ്പെൻഡിങ്) യും വ്യവസായിക ഉദ്പാദനവും കോവിഡിനു മുൻപുള്ള കാലത്തേക്ക് അതിവേഗം തിരിച്ചു പോവുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേതിനു വിപരീതമായി, കോവിഡ് പ്രതിസന്ധിയിൽ നിന്നും ചൈന വളരെ വേഗം കരകയറി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കൊറോണ വൈറസ് ലോകത്താകമാനം തേരോട്ടം തുടങ്ങിയ നാളുകളിൽ ചൈന ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുവാൻ ആരംഭിച്ചു എന്നു മാത്രമല്ല, സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈ വർഷത്തെ ആദ്യ പാദത്തിൽ 6.8 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഏപ്രിൽ-ജൂൺ പാദത്തിൽ 3.2 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ ഉണ്ടായ മാസ്‌കുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഉള്ള ആവശ്യകതയാണ് അതിവേഗം പൂർവ്വ സ്ഥിതിയിൽ എത്താൻ ചൈനയെ സഹായിച്ച ഒരു ഘടകം. ഇതുകാരണം സെപ്റ്റംബറിൽ കഴിഞ്ഞ വർഷത്തേക്കാൾ 9.9 ശതമാനമാണ് കയറ്റുമതിയിൽ ഉണ്ടായത്.ഡിങ് ടാക്ക്, വി ചാറ്റ് തുടങ്ങിയവയാൽ ചൈനയുടെ സാങ്കേതിക മേഖലയും ഈ പ്രതിസന്ധി ഘട്ടം മുതലെടുത്തു.

2020-ൽ ചൈനയുടെ സമ്പദ്വ്യവസ്ഥ 1.9 ശതമാനം വലുതാകുമെന്ന് ഐ എം എഫ് പ്രവചിച്ചുകഴിഞ്ഞിരിക്കുന്നു. ഈ കോറോണ കാലത്ത് വളർച്ച രേഖപ്പെടുത്തുന്ന, ലോകത്തിലെ ഏക പ്രധാന സമ്പദ്വ്യവസ്ഥയും ചൈനയുടേതായിരിക്കും. ഇതിനു നേരെ വിപരീതമായി അമേരിക്കയുടെ സമ്പദ്വ്യവസ്ഥ 4.3% ഇടിയും എന്നാണ് കണക്കുകൂട്ടുന്നത്. യൂറോസോണിന്റേത് 8.3 ശതമാനം ഇടിയുമെന്നും ഐ എം എഫ് പറയുന്നു.

ചൈനയുടെ മൊത്തം ആഭ്യന്തര ഉദ്പാദനം മാത്രമല്ല ഉയരുന്നത്, തൊഴിലില്ലായ്മ ഈ സെപ്റ്റംബറിൽ 5.4 ശതമാനമായി കുറഞ്ഞു. വ്യവസായിക ഉദ്പാദനം 5.8 ശതമാനം വർദ്ധിക്കുകയും ചെയ്തു.അതുപോലെ ചില്ലറ വില്പന മേഖലയിൽ 0.9 ശതമാനത്തിന്റെ വർദ്ധനവാണ് ചൈനയിൽ രേഖപ്പെടുത്തിയത്. ഇത് മൊത്തം വർഷത്തെ വളർച്ചയാണ്. സെപ്റ്റംബറിൽ മാത്രം 3.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതുപോലെ ചൈനാക്കാരുടെ വാങ്ങൽ ശേഷിയും ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ വർദ്ധിച്ചു.

കോവിഡ് പ്രതിസന്ധിയിൽ തകർന്ന അന്താരാഷ്ട്ര വിപണിയിൽ ചൈന കൊയ്ത്ത് നടത്തുകയാണെന്നാണ് അവരുടെ വർദ്ധിച്ചു വരുന്ന കയറ്റുമതി സൂചിപ്പിക്കുന്നത്. സർജിക്കൽ മാസ്‌കുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഏപ്രിലിൽ ഏകദേശം 4 ബില്ല്യൺ മാസ്‌കുകൾ കയറ്റുമതി ചെയ്തതായി ചൈന അവകാശപ്പെട്ടിരുന്നു. ഇതിനു പുറമേയാണ് വർക്ക് ഫ്രം ഹോമിന് പ്രചാരം നേടിയപ്പോൾ ചൈനയുടെ ആപ്പായ ഡിങ് ടോക്ക് വരിക്കാരുടെ എണ്ണം ഇരട്ടിയായിവർദ്ധിപ്പിച്ചത്.

സമാനമായ രീതിയിൽ ആലിബാബയും ടെൻസെന്റും തങ്ങളുടെ ആപ്പുകളിൽ വരിക്കാരെ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക വൻ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഉത്തേജന പാക്കേജുകൾ വരാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. പ്രസിഡണ്ടിന് തെരഞ്ഞെടുപ്പിനു മുൻപായി ഇത്തരം പാക്കേജുകൾ പാസ്സാക്കിയെടുക്കാൻ സമയം തീരെ കുറവാണെന്ന സ്പീക്കർ നാൻസി പെലോസി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു. ഓഹരിവിപണിയിലും സമ്മിശ്ര ഫലമാണ് കാണുന്നത്.

ആരോഗ്യ സംരക്ഷണ മേഖലയിലേയും സാധാരണ വ്യവസായ മേഖലയിലേയും ഓഹരികളിൽ കുതിപ്പ് ദൃശ്യമാകുമ്പോൾ, വൻകിട ടെക്നോളജി കമ്പനികളുടെയും ഊർജ്ജ ഉദ്പാദകരുടെയും ഓഹരി മൂല്യം ഇടിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP