Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ 22 ശതമാനവും വാങ്ങുന്നത് സാംസങ്ങിന്റേത്; മുൻപ് 21 ശതമാനം വിപണി സ്വന്തമാക്കിയ ഹുവായ് 16 ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക്; 12 ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ മൂന്നാമത് നിൽക്കുമ്പോൾ 11 ശതമാനത്തോടെ ഷവമി നാലാമത്; ലോകം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഇങ്ങനെ

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ 22 ശതമാനവും വാങ്ങുന്നത് സാംസങ്ങിന്റേത്; മുൻപ് 21 ശതമാനം വിപണി സ്വന്തമാക്കിയ ഹുവായ് 16 ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക്; 12 ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ മൂന്നാമത് നിൽക്കുമ്പോൾ 11 ശതമാനത്തോടെ ഷവമി നാലാമത്; ലോകം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചൈനീസ് ഉദ്പന്നങ്ങൾക്ക് വിവിധ രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഏർപ്പെടുത്തിയ നിരോധനം ചൈനീസ് കമ്പനികളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് സ്മാർട്ട് ഫോൺ വിപണിയെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ട്. ചൈനീസ് സ്മാർട്ട് ഫോൺ ഭീമനായ ഹുവായ്‌ കമ്പനിയെ പിന്തള്ളി ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങ് സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മൊത്തം വിപണിയുടെ 22 ശതമാനം ഷെയറുമായാണ് സാംസങ്ങ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ വർഷം ഏപ്രിലിൽ ലോക വിപണിയുടെ 21 ശതമാനം ഉണ്ടായിരുന്ന ഹുവായ്ക്ക് പക്ഷെ ആഗസ്റ്റിലെ കണക്കെടുപ്പിൽ ലഭിച്ചത് ലോകവിപണിയുടെ 16 ശതമാനം മാത്രമാണ്. എന്നിരുന്നാലും സ്മാർട്ട് ഫോൺ വിൽപനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ചൈനീസ് കമ്പനി. അമേരിക്ക നടപ്പിലാക്കിയിരിക്കുന്ന ഉപരോധങ്ങൾ കാരണം ഹുവായ്‌ കമ്പനിയുടെ വിപണിയിലെ പങ്ക് ഇനിയും താഴേക്ക് പോകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. 

2019 മേയിലാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഹുവായ്‌ കമ്പനിയെ അനഭിമതരുടെ പട്ടികയിൽ ചേർത്തത്. അതുകൊണ്ടുതന്നെ ഈ കമ്പനിക്ക് അമേരിക്കൻ കമ്പനികളുമായി വ്യാപാരം നടത്താൻ കഴിയില്ല. ആഗോള തലത്തിൽ തന്നെ സാങ്കേതിക വിദ്യയുടെ മേഖലയിൽ തിരിച്ചടികൾ നേരിടാൻ സഹായിക്കുന്ന തീരുമാനം എന്ന് ഹുവായ്‌ വിശേഷിപ്പിച്ച നടപടിയിലൂടെ ഒരു വർഷത്തേക്കാണ് ട്രംപ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന ആരോപണത്തിന്റെ വെളിച്ചത്തിലായിരുന്നു ഈ തീരുമാനം.

സാംസങ്ങ്, ആപ്പിൾ, ഷവോമി, ഓപ്പോ എന്നീ ബ്രാൻഡുകൾക്കാണ് ഈ വർഷം വിപണിയിൽ ഏറെ മുന്നേറാനായത്. ലോക വിപണിയിൽ 12 ശതമാനം പങ്കാണ് അമേരിക്കൻ ഭീമൻ ആപ്പിളിനുള്ളത്. മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമിക്ക് 11 ശതമാനം ഷെയർ ലഭിച്ചു. മറ്റ് ചെറു ബ്രാൻഡുകൾ എല്ലാം കൂടി വിപണിയുടെ 40% കൈയടക്കിയിരിക്കുന്നു. എന്നാൽ ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഹുവായുടെ പതനവും സാംസങ്ങിന്റെ മുന്നേറ്റവുമാണ് ഈ രംഗത്ത് 2020 ൽ സംഭവിച്ച അദ്ഭുതം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

കഴിഞ്ഞ ഏപ്രിലിൽ, ഇന്ത്യൻ, യൂറോപ്യൻ വിപണികളിൽ ഉണ്ടായ തകർച്ചമൂലം സാംസങ്ങ് ഹുവായ്ക്ക് പുറകിൽ പോയിരുന്നു. എന്നാൽ, അമേരിക്കയിലെ ഉപരോധവും ഇന്ത്യയിൽ ഉയർന്നു വന്ന ചൈനീസ് വിരുദ്ധ വികാരവും സാംസങ്ങിന് പിന്നീട് തുണയാവുകയായിരുന്നു. ഇതോടൊപ്പം പുതിയ മാതൃകകളുമായി എത്തിയ ആപ്പിളിനും വിപണിയിൽ വൻ തോതിൽ കുതിക്കാനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP