Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സിനിമയിൽ എത്തിയത് പി.ഭാസ്‌കരനൊപ്പം സഹസംവിധായകനായി; ആദ്യ ചിത്രം സംവിധാനം ചെയ്തത് കമൽഹാസനെ നായകനാക്കി; അന്തരിച്ച പഴയകാല ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പി.ഗോപികുമാറിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

സിനിമയിൽ എത്തിയത് പി.ഭാസ്‌കരനൊപ്പം സഹസംവിധായകനായി; ആദ്യ ചിത്രം സംവിധാനം ചെയ്തത് കമൽഹാസനെ നായകനാക്കി; അന്തരിച്ച പഴയകാല ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പി.ഗോപികുമാറിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

സ്വന്തം ലേഖകൻ

പാലക്കാട്: അന്തരിച്ച പഴയകാല ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പി.ഗോപികുമാറിന് (77) ആദരാഞ്ജലികളുമായി സിനിമാ ലോകം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു രണ്ടു ദിവസം മുൻപു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ രാത്രിയോടെയാണു മരിച്ചത്. സംസ്‌കാരം ഇന്നു പാലക്കാട്ടെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.

പി.ഭാസ്‌കരനൊപ്പം സഹസംവിധായകനായാണു സിനിമയിൽ എത്തിയത്. 1977ൽ കമൽഹാസനെ നായകനാക്കി ആദ്യചിത്രമായ 'അഷ്ടമംഗല്യം' സംവിധാനം ചെയ്തു. തുടർന്ന് ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവൾ ഒരു നാടോടി, കണ്ണുകൾ, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, അരയന്നം തുടങ്ങിയ ചിത്രങ്ങൾ കൂടി ഒരുക്കി.

പൊന്നാനിയിൽ ജനിച്ച ഗോപികുമാർ വർഷങ്ങളായി പാലക്കാട് നഗരത്തിനു സമീപം നൂറണിയിലാണു താമസം. അവിവാഹിതനാണ്. സംവിധായകൻ പി.ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി.സുകുമാർ, നടൻ പി.വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP