Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ഗ്ലാസുകൾക്കും പൂർണമായ സുതാര്യത വേണമെന്ന സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; മന്ത്രിമാരുടെ കാറുകൾ വരെ നിരത്തിലൂടെ ഓടുന്നത് കർട്ടണിട്ട് അകത്തെ കാര്യങ്ങൾ രഹസ്യമാക്കി; നടപടി എടുക്കാൻ ത്രാണിയില്ലാതെ പൊലീസും ട്രാഫിക് ഉദ്യോഗസ്ഥരും; പാവങ്ങളെ പിഴിയുന്നവർ കണ്ടില്ലെന്ന് നടിക്കുന്ന പരസ്യ നിയമലംഘനം ചർച്ചയാക്കി സോഷ്യൽ മീഡിയ

എല്ലാ ഗ്ലാസുകൾക്കും പൂർണമായ സുതാര്യത വേണമെന്ന സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; മന്ത്രിമാരുടെ കാറുകൾ വരെ നിരത്തിലൂടെ ഓടുന്നത് കർട്ടണിട്ട് അകത്തെ കാര്യങ്ങൾ രഹസ്യമാക്കി; നടപടി എടുക്കാൻ ത്രാണിയില്ലാതെ പൊലീസും ട്രാഫിക് ഉദ്യോഗസ്ഥരും; പാവങ്ങളെ പിഴിയുന്നവർ കണ്ടില്ലെന്ന് നടിക്കുന്ന പരസ്യ നിയമലംഘനം ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാവങ്ങളെ ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പിഴിയുന്നവർ മന്ത്രി വാഹനങ്ങളിലെ ചട്ടലംഘനത്തിന് സല്യൂട്ട് അടിക്കുന്നു. വാഹനത്തിന്റെ വിൻഡോകളിൽ കർട്ടൻ ഇടുന്നതു നിയമവിരുദ്ധമാണ്. എന്നാൽ കേരളത്തിലെ മിക്ക മന്ത്രിമാരുടേയും കാറിന് കർട്ടണുണ്ട്. ചില ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ യാത്രയും കർട്ടണിട്ട് മറച്ച കാറിലാണ്. ട്രാഫിക് ഉദ്യോഗസ്ഥർ ഇതു കണ്ടാലും പിടിക്കില്ല. എന്നാൽ പാവങ്ങളുടെ തെറ്റുകൾക്ക് വ്യാപക പിഴ ഈടാക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയിയൽ അടക്കം വലിയ പ്രതിഷേധമാണ് ഇതുയർത്തുന്നത്.

2019 ജൂലൈയിലെ വിധി പ്രകാരം വിൻഡോ ഗ്ലാസിന്റെ സുതാര്യതയെ ബാധിക്കുന്ന ഒന്നും വാഹനങ്ങളിൽ പാടില്ല. സൺഫിലിമുകൾക്കും കർട്ടനുകൾക്കും ഈ വിധി ബാധകമാണെന്നാണ് കോടതി വിധിയിലുള്ളത്. സർക്കാർ വാഹനങ്ങൾക്കും ഈ വിധി ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. മോട്ടർവാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഫിലിം ഒട്ടിച്ച വാഹനങ്ങളെക്കൊണ്ട് പിഴ അടപ്പിക്കുകയും കർട്ടനിട്ട വാഹനങ്ങളെ വിടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഇടപെടൽ. എന്നിട്ടും ഒന്നും മാറിയില്ല.

കാറുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഇത്തരമൊരു നിർദ്ദേശം കോടതി വച്ചത്. മോട്ടർ വെഹിക്കിൾ നിയമപ്രകാരം വിൻഡ് സ്‌ക്രീനിനും പിന്നിലെ ഗ്ലാസിനും 70 ശതമാനവും വശങ്ങളിലെ വിൻഡോയ്ക്ക് 50 ശതമാനവും സൂതാര്യത വേണം. എന്നാൽ പിന്നീട് നിർഭയ കേസിനെ അടിസ്ഥാനമാക്കി എല്ലാ ഗ്ലാസുകൾക്കും പൂർണമായ സുതാര്യത വേണെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നും കേരളത്തിലെ വിവിഐപികൾക്ക് ബാധകമല്ലാത്ത തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

2012 ഏപ്രിൽ 27 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ജസ്റ്റിസുമാരായ എ.കെ പട്‌നായിക്, സ്വതന്തർ കുമാർ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് വാഹനങ്ങളുടെ ഉൾവശം കാണാത്ത വിധം സൺഫിലിം ഒട്ടിക്കുന്നതിനെതിരെ സുപ്രധാന വിധി പ്രസ്താവിച്ചിരുന്നു.ആ വർഷം മെയ്‌ 4 മുതൽ നടപ്പാക്കാൻ നിർദ്ദേശിച്ച ഉത്തരവ് പ്രകാരം ഗ്‌ളാസുകളിൽ കർട്ടൻ പോലും ഉപയോഗിക്കരുതെന്ന് നിഷ്‌ക്കർഷിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ സൺഫിലിം മാറ്റി പകരം കർട്ടൻ ഉപയോഗിച്ചു തുടങ്ങി.

സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്ന ഉന്നതർ, ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സമ്പന്നർ, തുണി കർട്ടൺ ഉപയോഗിക്കുന്ന ഐ. എ. എസുകാർ, ഐ. പി. എസുകാർ, രാഷ്ട്രീയക്കാർ ഇങ്ങനെ നീളുന്നു നിയമലംഘകരുടെ നിര. രാജ്യത്ത് നടക്കുന്ന തീവ്രവാദി ആക്രമണം, തട്ടിക്കൊണ്ടുപോകൽ,മാനഭംഗം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഉൾവശം കാണാനാകാത്തവിധം കറുത്ത ഫിലിം ഒട്ടിച്ച കാറുകളിലാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു കോടതി ഉത്തരവ്.

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാന ഡി.ജി.പിമാരും പൊലീസ് കമ്മിഷണർമാരും കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് 2012 ഓഗസ്റ്റ് 3 ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിൽ പരിശോധനകൾ നടന്നു. എന്നാൽ വിവിഐപികളെ ആരും തൊട്ടില്ല. അവർ ഇപ്പോഴും കർട്ടൺ ഇട്ട് യാത്ര തുടരുകയാണ്. കാറിന്റെ മുന്നിലും പുറകിലും ഉള്ള ഗ്ലാസ്സ് 70 ശതമാനം സുതാര്യത ഉള്ളതായിരിക്കണം എന്നും സൈഡ് ഗ്ലാസ്സുകൾ 50 ശതമാനം സുതാര്യത ഉള്ളതായിരിക്കണം എന്നതായിരുന്നു വിധി. ഇതിന് വിരുദ്ധമാണ് കർട്ടണും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP