Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണുമായി ലോകം; ആറാഴ്‌ച്ചത്തേക്ക് അയർലൻഡിൽ ഒന്നും തുറക്കില്ല; കർശന നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത പിഴ; ക്രിസ്ത്മസ്സ് ആയാലും ജനത്തിന് വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന് തീർച്ച

വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണുമായി ലോകം; ആറാഴ്‌ച്ചത്തേക്ക് അയർലൻഡിൽ ഒന്നും തുറക്കില്ല; കർശന നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത പിഴ; ക്രിസ്ത്മസ്സ് ആയാലും ജനത്തിന് വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന് തീർച്ച

സ്വന്തം ലേഖകൻ

ഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നാളെ അർദ്ധരാത്രി മുതൽ അയർലൻഡിൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും. എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും അടയ്ക്കാൻ നിർബന്ധിതമാകുന്ന ലെവൽ 5 നിയന്ത്രണങ്ങളാണ് ഇവിടെ പ്രാബല്യത്തിൽ വരിക. ആളുകൾ കൂട്ടം ചേരുന്നതിനും വിലക്കുണ്ടായിരിക്കും. മാത്രമല്ല, രാജ്യത്തിനകത്ത് തന്നെ യാത്രാ നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഡിസംബർ 1 വരെയാണ് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടണം. കായികാഭ്യാസങ്ങൾക്കായി അഞ്ചു കിലോമീറ്ററിനുള്ളിൽ സഞ്ചരിക്കാം. മരണാനന്തര ചടങ്ങുകൾക്ക് 10 ഉം വിവാഹാഘോഷങ്ങൾക്ക് 25 ഉം ആളുകൾ കൂടാൻ അനുമതിയുണ്ട്. ഇതൊഴികെ ആളുകൾ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യ വസ്തുക്കൾ വിൽക്കുന്നതൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടും എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ബാറുകളും പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുമെങ്കിലും ടേക്ക് എവേ അല്ലെങ്കിൽ ഡോർ ഡെലിവറി എന്നിവ മാത്രമേ അനുവദിക്കുകയുള്ളു.

വരുന്ന ആഴ്‌ച്ചകളിൽ വ്യാപനതോത് നിയന്ത്രണാതീതമായേക്കും എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളും ക്രഷെകളും തുറന്നു പ്രവർത്തിക്കും. ഇന്നലെ 1,238 പേർക്കാണ് അയർലാൻഡിൽ പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വെയിൽസിലും അപ്രഖ്യാപിത ലോക്ക്ഡൗൺ നിലവിൽ വന്നു. അത്യാവശ്യ സർവ്വീസുകളിൽ ഉൾപ്പെടാത്തവർ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടണമെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് ഇന്നലെ ആവശ്യപ്പെട്ടു.

ഇന്ന് ഇത് അനുസരിച്ചില്ലെങ്കിൽ, മരണം വിലയ്ക്കുവാങ്ങുകയായിരിക്കും ഫലമെന്ന് ഫസ്റ്റ് മിനിസ്റ്റർ മുന്നറിയിപ്പ് നൽകി. വ്യത്യസ്ത കുടുംബത്തിൽ ഉള്ളവർ തമ്മിൽ വീടുകൾക്കുള്ളിൽ ഒത്തുചെരുവാനുള്ള അനുവാദം ഇല്ല. അതേസമയം കായികാഭ്യാസത്തിനായി പുറത്തേക്ക് പോകുവാനുള്ള അനുവാദമുണ്ട്. ഹാഫ് ടേമിനു ശെഷം പ്രൈമറി സ്‌കൂളുകൾ അടുത്ത ആഴ്‌ച്ച തുറക്കും എന്നാൽ സെക്കണ്ടറികളിൽ 7,8 വർഷക്കാർക്ക് മാത്രമേ ക്ലാസ്സുകൾ തുറന്നു പ്രവർത്തിക്കുകയുള്ളു. നവംബർ 9 വരെയാണ് ഈ കടുത്ത, എന്നാൽ ഹ്രസ്വകാല ലോക്ക്ഡൗൺ പ്രാബല്യത്തിൽ ഉണ്ടാവുക.

അതേസമയം മാഞ്ചസ്റ്ററിൽ ടയർ 3 ലോക്ക്ഡൗൺ നടപ്പിലാക്കുവാൻ കർശന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. മേഴ്സിസൈഡ്, ലങ്കാഷയർ എന്നിവിടങ്ങളിൽ ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വന്നു. സ്‌കോട്ട്ലാൻഡിലും നോർത്തേൺ അയർലാൻഡിലും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. അതേസമയം, സാമ്പത്തിക സഹായം സംബന്ധിച്ച വ്യക്തത കൈവരാതെ ടയർ 3 ലോക്ക്ഡൗൺ നടപ്പാക്കാൻ ആകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മേയർ ബേൺഹാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP