Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊലക്കേസിൽ ജയിലിൽ കഴിയുന്ന യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി പൊലീസുകാർ; അഞ്ചു പൊലീസുകാർ ചേർന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയത് 20കാരി

കൊലക്കേസിൽ ജയിലിൽ കഴിയുന്ന യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി പൊലീസുകാർ; അഞ്ചു പൊലീസുകാർ ചേർന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയത് 20കാരി

മറുനാടൻ മലയാളി ബ്യൂറോ

രേവ: കൊലക്കേസ് പ്രതിയായ യുവതിയെ പൊലീസുകാർ ജയിലിലിട്ട് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 20കാരിയായ യുവതിയാണ് അഞ്ച് പൊലീസുകാർക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. മധ്യപ്രദേശിലെ രേവയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്. അഞ്ചു പൊലീസുകാർ ചേർന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

സബ് ഡിവിഷനൽ പൊലീസ് ഓഫിസർ (എസ്ഡിഒപി), പൊലീസ് സ്റ്റേഷൻ ഇൻചാർജ്, മൂന്നു കോൺസ്റ്റബിൾമാർ എന്നിവർക്കെതിരെയാണ് യുവതിയുടെ ആരോപണം. ഈമാസം പത്തിന് മംഗവാനിലെ കറക്ഷനൽ ഹോമിൽ പരിശോധനയ്‌ക്കെത്തിയ അഡീഷനൽ ജില്ലാജഡ്ജിയോടും ഒരു കൂട്ടം അഭിഭാഷകരോടുമാണ് യുവതി ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

യുവതിയുടെ പരാതിയെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുിത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ജഡ്ജി ഉത്തരവിട്ടു.
സംഭവം പുറത്തുപറയരുതെന്ന് ഇവർ ഭീഷണിപ്പെടുത്തി. തനിക്കെതിരായ അതിക്രമത്തിനെതിരെ പ്രതികരിച്ച വനിതാ കോൺസ്റ്റബിളിനെ സീനിയർ ഉദ്യോഗസ്ഥൻ വലിച്ചുമാറ്റുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

എന്തുകൊണ്ടാണ് പീഡനത്തെക്കുറിച്ച് മുൻപ് അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ ജയിൽ വാർഡനെ മൂന്നു മാസങ്ങൾക്ക് മുൻപ് വിവരം അറിയിച്ചതാണെന്ന് യുവതി വ്യക്തമാക്കി. കൂട്ടബലാൽസംഗത്തെക്കുറിച്ച് തന്നെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് വിശ്വസിച്ചിരുന്നില്ലെന്നുമാണ് വാർഡൻ പറഞ്ഞത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ജയിലിലുള്ള വനിതാ തടവുകാരെ സന്ദർശിക്കാനെത്തിയതായിരുന്നു താനടങ്ങുന്ന അഭിഭാഷക സംഘമെന്ന് അഭിഭാഷകൻ സതീഷ് മിശ്ര പറഞ്ഞു.

രേവ എസ്‌പി രാകേഷ് സിങ്ങിനോട് ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശിച്ചു. എന്നാൽ കോടതിയിൽനിന്ന് കത്തുകിട്ടിയിട്ടില്ലെന്ന് എസ്‌പി പറഞ്ഞു. മെയ്‌ ഒൻപതിനും 21നും ഇടയ്ക്കാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു യുവതിയുടെ മൊഴി. എന്നാൽ മെയ്‌ 21നാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറയുന്നു.

'ആ യുവതി കൊലക്കേസ് പ്രതിയാണ്. മെയ്‌ 21ന് ആൺ സുഹൃത്തുക്കൾക്കൊപ്പമാണ് ഇവരെ പിടികൂടുന്നത്. ഫോൺ സന്ദേശങ്ങൾ, ലൊക്കേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നാട്ടുകാരുടെ സാന്നിധ്യത്തിൽ 21ന് സെപ്റ്റിക് ടാങ്കിൽനിന്നാണ് കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയത്. ഇവരുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഇവിടെനിന്ന് കണ്ടെത്തി. ആശുപത്രിയിൽ ആരോഗ്യപരിശോധന നടത്തിയപ്പോൾ മരിച്ചയാളുമായി നടത്തിയ കയ്യാങ്കളിക്കിടെ ഇവരുടെ കാലിന് പരുക്കേറ്റതായി കണ്ടെത്തി' എസ്‌പി പറഞ്ഞു.

ഈമാസം പത്തിന് ഇവിടെയെത്തിയപ്പോഴാണ് യുവതി കൂട്ടബലാൽസംഗത്തെക്കുറിച്ച് പറഞ്ഞത്. മുൻപ് എന്താണ് പറയാതിരുന്നതെന്ന് ചോദിച്ചപ്പോൾ വാർഡനെ അറിയിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ തന്റെ പിതാവിനെ കൊലക്കേസിൽ പ്രതിയാക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. അഡീഷനൽ ജില്ലാ ജഡ്ജി, ജില്ലാ നിയമ ഓഫിസർ, താനടക്കം രണ്ട് അഭിഭാഷകർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സതീഷ് മിശ്ര വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP