Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി എസ്സിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് പന്ന്യൻ; വീഡിയോ കോളിലെത്തി കുശലാന്വേഷണം നടത്തി വി എസ്: ഇന്ന് 97-ാം പിറന്നാൾ ആഘോഷിക്കുന്ന വി എസ് അനാരോഗ്യവും കോവിഡും മൂലം 'കവടിയാർ ഹൗസ്'വിട്ട് പുറത്തേക്കു ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു

വി എസ്സിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് പന്ന്യൻ; വീഡിയോ കോളിലെത്തി കുശലാന്വേഷണം നടത്തി വി എസ്: ഇന്ന് 97-ാം പിറന്നാൾ ആഘോഷിക്കുന്ന വി എസ് അനാരോഗ്യവും കോവിഡും മൂലം 'കവടിയാർ ഹൗസ്'വിട്ട് പുറത്തേക്കു ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന് ഇന്ന് 97 തികയുകയാണ്. കോവിഡ് നിയന്ത്രണങ്ങളും പ്രായാത്തിന്റെ അവശതകളു മൂലം മുഴുവൻ സമയവും വസതിയിൽ തന്നെയാണ് വി എസ്. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. എന്നാൽ പ്രിയ സഖാവിനെ കാണാനുള്ള കലശലായ ആഗ്രഹം പങ്കുവച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെത്തേടി കഴിഞ്ഞ ദിവസം വിഎസിന്റെ മകൻ വി.എ.അരുൺ കുമാറിന്റെ വാട്‌സാപ് വിഡിയോ കോളിൽ അദ്ദേഹം എത്തി. ഫോണിന്റെ മറുതലക്കൽ വി എസ്.

ഏറെ നാളുകൾക്ക് ശേഷം പ്രിയ സഖാവിനെ കണ്ട ആഹ്ലാദത്തിലായി പന്ന്യൻ. 'സഖാവിനും സുഖമല്ലേ' എന്ന ചോദ്യത്തിന് 'അതെ' എന്നു മറുപടി. ക്ഷീണമുണ്ടോ എന്നു ചോദിച്ചപ്പോൾ ക്ഷീണം മാറ്റിവച്ചുള്ള ചിരിയായിരുന്നു മറുപടി. പിന്നീട് ഇരുവരും കുറച്ചു നേരം കുശലാന്വേഷണം നടത്തി. അനാരോഗ്യവും കോവിഡ് നിയന്ത്രണങ്ങളും മൂലം അദ്ദേഹം വീടിന് പുറത്തേക്ക് ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്ന വിഎസിനു പൂർണ വിശ്രമമാണു ഡോക്ടർമാർ നിർദ്ദേശിച്ചത്.

ആശുപത്രി വിട്ട ശേഷം അച്യുതാനന്ദൻ സ്വതസിദ്ധമായ അതിജീവന രീതിയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഏറെക്കുറെ മടങ്ങിയെത്തി. വീടിനകത്തു വീൽചെയറോ പരസഹായമോ വേണ്ടിവരുന്നു. ഓഫിസ് മുറിയിൽ എപ്പോഴെങ്കിലും എത്തുന്ന അദ്ദേഹം ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം അറിയാൻ ശ്രമിക്കുന്നു. പത്രങ്ങൾ വായിച്ചു കേൾക്കുന്നു. കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ചിരുന്ന ആ ഇടപെടലുകൾക്കു മാത്രം പ്രായം അനുവദിക്കുന്നില്ല.

ഇടയ്ക്കു ചില വാർത്താഫേസ്‌ബുക് കുറിപ്പുകൾ വന്നെങ്കിലും അതു തുടരാൻ കഴിയുന്നില്ല. മറ്റുള്ളവരാണു തയാറാക്കുന്നതെങ്കിലും പൂർണമായി വായിച്ചു കേട്ടു തിരുത്തി അനുവാദം നൽകുന്ന ശീലമാണ് വിഎസിന്റേത്. 'സ്വന്തം ആലപ്പുഴ'യിൽ പോയി വരാൻ ഇടയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സ്ഥിരമായി നോക്കുന്ന ഡോക്ടർമാർ തലസ്ഥാനത്തായതിനാൽ അതും വേണ്ടെന്നു വച്ചു.

'കവടിയാർ ഹൗസി'ൽ ഇന്നു കുടുംബാംഗങ്ങൾ മാത്രം പിറന്നാൾ ആഘോഷത്തിന് ഒത്തുചേരും. അത്രയും അടുപ്പമുള്ളവർ നിർബന്ധിച്ചാൽ ഒരുപക്ഷേ, വി എസ് ഒരു വിഡിയോ കോളിൽ മുന്നിലെത്താം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP