Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തപ്പോഴേ ധോണിക്ക് പിഴച്ചു; ഐപിഎൽ പതിമൂന്നാം സീസണിലെ ഏറ്റവും ചെറിയ സ്‌കോർ പിറന്ന മത്സരത്തിൽ രാജസ്ഥാന് ചെന്നൈക്കെതിരെ ഏഴ് വിക്കറ്റ് ജയം; ജോസ് ബട്‌ലറുടെ അർദ്ധസെഞ്ചുറി മികവിൽ അനായാസം വിജയം പിടിച്ചെടുത്ത് റോയൽസ് താരങ്ങൾ; രാജസ്ഥാൻ ആറാം സ്ഥാനത്ത്; ചെന്നൈ അവസാന റാങ്കുകാരും

ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തപ്പോഴേ ധോണിക്ക് പിഴച്ചു; ഐപിഎൽ പതിമൂന്നാം സീസണിലെ ഏറ്റവും ചെറിയ സ്‌കോർ പിറന്ന മത്സരത്തിൽ രാജസ്ഥാന് ചെന്നൈക്കെതിരെ ഏഴ് വിക്കറ്റ് ജയം; ജോസ് ബട്‌ലറുടെ അർദ്ധസെഞ്ചുറി മികവിൽ അനായാസം വിജയം പിടിച്ചെടുത്ത് റോയൽസ് താരങ്ങൾ; രാജസ്ഥാൻ ആറാം സ്ഥാനത്ത്; ചെന്നൈ അവസാന റാങ്കുകാരും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഐപിഎല്ലിന്റെ ഈ സീസണിലെ 37 ാം മത്സരം ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും നിർണായകമായിരുന്നു. പോയിന്റ് പട്ടികയിൽ ഏഴും എട്ടും സ്ഥാനങ്ങളിലുള്ള രണ്ടുടീമുകൾ. എന്നാൽ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ ചെന്നൈക്ക് പിഴച്ചു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് മാത്രം. 17.3 ഓവറിൽ മൂന്നു വിക്കറ്റ നഷ്ടത്തിൽ 126 റൺസെടുത്ത് രാജസ്ഥാൻ വിജയലക്ഷ്യം അനായാസം മറികടന്നു. 7 വിക്കറ്റ് ജയം.

78 പന്തിൽ 98 റൺസ് ചേർത്ത് ജോസ് ബട്‌ലറും സ്റ്റീവ് സ്മിത്തും രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചു. ബട്‌ലർ 40 പന്തിൽ 70 റൺസെടുത്ത് പുറത്താകാതെ നിന്നു. നായകൻ സ്മിത്ത് 34 പന്തിൽ 26 റൺസെടുത്തു. ബെൻ സ്റ്റോക്‌സ് (19), റോബിൻ ഉത്തപ്പ (1), സഞ്ജു വി. സാംസൺ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.

ടോസ് ജയിച്ച സൂപ്പർ കിങ്‌സ് നായകൻ എം.എസ്. ധോണി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓപ്പണർമാരായ സാം കരണും (22) ഫാഫ് ഡുപ്ലെസിയും (10) ശ്രദ്ധയോടെ തുടങ്ങിയെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തിൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. സൂപ്പർ കിങ്‌സിനായി ഈ സീസണിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഡുപ്ലെസി, ജോഫ്ര ആർച്ചറിന്റെ പന്തിൽ പുറത്തായി. തുടർന്ന് വാട്‌സൺ (എട്ട്), അന്പാപാട്ടി റായുഡു (13) എന്നിവരെയും 10 ഓവറിനുള്ളിൽ നഷ്ടമായി.

28 പന്തിൽ 28 റൺസ് എടുത്ത എം.എസ്. ധോണി 18-ാം ഓവറിൽ റണ്ണൗട്ടായപ്പോൾ ചെന്നൈ 107ൽ എത്തി. 30 പന്തിൽ 35 റൺസുമായി പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ.

രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 10 കളികളിൽനിന്ന് രാജസ്ഥാന് എട്ടു പോയിന്റുണ്ട്. ഏഴു മത്സരങ്ങൾ തോറ്റ ചെന്നൈ സൂപ്പർ കിങ്‌സ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP