Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃദ്ധദമ്പതികളെ ഇടിച്ചിട്ടും വാഹനം നിർത്താതെ പോയി; പ്രതിയും വാഹനവും കസ്റ്റഡിയിൽ

വൃദ്ധദമ്പതികളെ ഇടിച്ചിട്ടും വാഹനം നിർത്താതെ പോയി; പ്രതിയും വാഹനവും കസ്റ്റഡിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ബീച്ച് റോഡിൽ വൃദ്ധ ദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും പൊലീസ് കസ്റ്റഡിയിൽ. സെപ്റ്റംബർ 26 ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലയൺസ് പാർക്കിന് മുന്നിൽ വെച്ച് അമിത വേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ച് വൃദ്ധ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവർ അമൽരാജിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കെ എൽ 18 കെ 275 നമ്പരിലുള്ള പാസഞ്ചർ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ വൃദ്ധദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദമ്പതികളിലൊരാൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് വൃദ്ധദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ പാസഞ്ചർ ഓട്ടോ പൊലീസ് കണ്ടെത്തുന്നത്. തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം എ എസ് ഐ ജയന്ത് എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നവീൻ എൻ, രഞ്ജിത്ത് ടി കെ എന്നിവരാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP