Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസം-മിസോറം അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം കാണാൻ കേന്ദ്രം; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

അസം-മിസോറം അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം കാണാൻ കേന്ദ്രം; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഐസ്വാൾ: അസം-മിസോറം അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം തേടികേന്ദ്ര സർക്കാർ. പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തി. കേന്ദ്ര സേനയും ഇരുസംസ്ഥാന പൊലീസും സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്. ഇതിനിടെ അസംമുഖ്യമന്ത്രി മിസോറം മുഖ്യമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു. 164 കിലോമീറ്റർ നീളുന്ന അസം-മിസോ അതിർത്തിയിലെ ചില പ്രദേശങ്ങൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ തർക്കവിഷയമാണ്. ഇതേചൊല്ലിയുള്ള സംഘർഷങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

മിസോ-അസം അതിർത്തിയിൽ ഏറെ നാളായി പുകയുന്ന തർക്കങ്ങളാണ് ഇന്നലെ വലിയ സംഘർഷമായി മാറിയത്. അതിർത്തിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അതിർത്തിയിലെ ലൈലാപ്പൂർ മേഖലയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മിസോറം അതിർത്തിയിൽ നിർമ്മിച്ചിരുന്ന പരിശോധന ടെൻറുകൾ തകർത്തതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. പിന്നീട് രണ്ട് സംസ്ഥാനത്തുള്ളവർ തമ്മിൽ കല്ലേറും അക്രമങ്ങളുമായി സംഘർഷം നീണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP