Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രമസമാധാന നില തകർന്നു:ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; സമാജ്‌വാദി പാർട്ടി

ക്രമസമാധാന നില തകർന്നു:ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; സമാജ്‌വാദി പാർട്ടി

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: ഉത്തർപ്രദേശിൽ ക്രമസമാധാനനില തകർന്നെന്ന് സമാജ് വാദി പാർട്ടി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും സമാജ്‌വാദി പാർട്ടി വ്യക്തമാക്കി. യോഗി സർക്കാർ ഭരണം ക്രിമിനലുകൾക്ക് മുൻപിൽ അടിയറ വെച്ചിരിക്കുകയാണെന്നും എസ്‌പി വക്താവ് സുനിൽ സിങ് പറഞ്ഞു.

ബല്ലിയ എന്ന് കേൾക്കുന്നതു തന്നെ തനിക്കിപ്പോൾ പേടിയാണെന്ന് യോഗി ആദിത്യനാഥ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുശേഷമാണ് എസ്‌പിയുടെ അഭിപ്രായപ്രകടനം. യു.പി മുഖ്യമന്ത്രിക്ക് ഗുണ്ടകളെ ഭയമാണെന്നും എസ്‌പി കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ സംസ്ഥാനത്തെ ക്രമാസമാധാന നില തകർത്തിരിക്കുകയാണ്. കുറ്റവാളികൾക്ക് മുൻപിൽ ഭരണം അടിയറ വെച്ചിരിക്കുന്നു. ബല്ലിയയെ ഭയമാണെന്ന് യോഗി ആദിത്യനാഥ് തന്നെ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നു. എന്തുകൊണ്ടാണ് ബല്ലിയയെ ഇപ്പോൾ പേടിക്കുന്നത്. കാരണം നിങ്ങളുടെ ഗുണ്ടകൾ ദലിതുകളെ കൊല്ലുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്ക് ഇപ്പോൾ ഗുണ്ടകളെ ഭയമാണ്. ബല്ലിയ സംഭവത്തിൽ ഉൾപ്പെട്ടവർ ഏത് പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി തന്നെ പറയണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണ് നല്ലത്'- എസ്‌പി വക്താവ് പറഞ്ഞു.

ബല്ലിയയിൽ റേഷൻ ഷോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച യോഗത്തിനിടെ എംഎ‍ൽഎ സുരേന്ദ്ര സിങ്ങിന്റെ സഹായി ഒരാളെ വെടിവെച്ച് കൊന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ധിരേന്ദ്രസിങ് എന്ന അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ എംഎ‍ൽഎ അക്രമിയെ ന്യായീകരിച്ച് രംഗത്തെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഹാഥ്‌റസ്, ബല്ലിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടി എസ്‌പിയും കോൺഗ്രസും യോഗി സർക്കാരിനെതിരായി രംഗത്ത് വന്നിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP