Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റീനിലാണെന്നു കരുതി ഇനി വിദേശ യാത്രകൾ മുടങ്ങില്ല; രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയും നിബന്ധനകൾ പാലിച്ചും കുവൈത്തിനു പുറത്തേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ

ക്വാറന്റീനിലാണെന്നു കരുതി ഇനി വിദേശ യാത്രകൾ മുടങ്ങില്ല; രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയും നിബന്ധനകൾ പാലിച്ചും കുവൈത്തിനു പുറത്തേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവർക്ക് വിദേശ യാത്ര നടത്താമെന്ന് വിമാനത്താവള അധികൃതർ. എന്നാൽ, യാത്രയ്ക്കു മുമ്പ് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ, യാത്രക്കാവശ്യമായ മറ്റു നിബന്ധനകൾ പാലിക്കുകയും വേണം. എങ്കിൽ മാത്രമേ യാത്ര നടത്തുവാൻ സാധിക്കൂ. വിദേശികൾക്കും സ്വദേശികൾക്കും ഈ നിയമം ഒരു പോലെ ബാധകമാണ്.

കുവൈത്തിലെത്തുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിയമം. ഇക്കാര്യം ഉറപ്പുവരുത്താനായി ബോർഡിങ് സമയത്തുതന്നെ യാത്രക്കാരൻ പ്രത്യേക സമ്മതപത്രം ഒപ്പിട്ടു നൽകേണ്ടതുണ്ട്. ശ്ലോനിക് ആപ്ലിക്കേഷൻ വഴി 14 ദിവസവും ആരോഗ്യമന്ത്രാലയം ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കുകയും നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.

എന്നാൽ, ഈ കാലയളവിനിടെ ഒരാൾക്ക് കുവൈത്തിന് പുറത്തേക്ക് യാത്രചെയ്യണമെന്നുണ്ടെങ്കിൽ അതിനു സാങ്കേതിക തടസ്സമില്ലെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കിയത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വിദേശികൾക്കും വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കുവൈത്ത് പൗരന്മാർക്കും ക്വാറന്റീൻ തടസ്സമാകില്ല.

യാത്ര ചെയ്യുവാൻ നോ കോവിഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിമാനയാത്രക്കാവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കണം. മാസ്‌കും ഗ്ലൗസും ധരിക്കാത്തവരെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും തെർമൽ കാമറ പരിശോധനയിലൂടെ ശരീര താപനില പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നതെന്നും വിമാനത്താവള വൃത്തങ്ങൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP