Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപയോഗ ശൂന്യമായ ബാറ്ററികൾ നിങ്ങൾ വലിച്ചെറിയുകയാണോ പതിവ്? എന്നാൽ ഇനി അങ്ങനെ ചെയ്യരുതേ... ഭൂമിയെ കാക്കാൻ അൽമീര ശാഖകളിലെ പെട്ടികളിൽ ബാറ്ററി ഇടാം

ഉപയോഗ ശൂന്യമായ ബാറ്ററികൾ നിങ്ങൾ വലിച്ചെറിയുകയാണോ പതിവ്? എന്നാൽ ഇനി അങ്ങനെ ചെയ്യരുതേ... ഭൂമിയെ കാക്കാൻ അൽമീര ശാഖകളിലെ പെട്ടികളിൽ ബാറ്ററി ഇടാം

സ്വന്തം ലേഖകൻ

ദോഹ: വീട്ടിലോ ഓഫീസുകളിലോ ഉപയോഗിച്ചു കൊണ്ടിരുന്ന ബാറ്ററികൾ പ്രവർത്തന രഹിതമായാൽ ഉടൻ വേസ്റ്റ് ബാസ്‌ക്കറ്റിലേക്ക് ഇടുകയായിരിക്കും പതിവ്. ഇങ്ങനെ ഉപേക്ഷിക്കുന്ന ബാറ്ററികൾ നമ്മുടെ ഭൂമിക്കും മണ്ണിനും വലിയ ദോഷങ്ങളാണ് വരുത്തിവെക്കുന്നത് എന്നറിയാമോ? ഈ സാഹചര്യത്തിൽ ബാറ്ററികൾ നിക്ഷേപിക്കുവാൻ പ്രത്യേക സ്ഥലം തയ്യാറാക്കിയിരിക്കുകയാണ് ഖത്തർ. ഇനി മുതൽ ഉപയോഗശൂന്യമായ ബാറ്ററികൾ തൊട്ടടുത്ത അൽമീര ശാഖകളിലെ ബാറ്ററി നിക്ഷേപ പെട്ടിയിൽ ഇടാം. അൽ മീര ഹൈപ്പർമാർക്കറ്റ് ശാഖകളിൽ ബാറ്ററികൾ നിക്ഷേപിക്കാനായി പ്രത്യേക പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.

ബാറ്ററി മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് അൽമീരയുമായി ചേർന്ന് കഴിഞ്ഞ നവംബറിലാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടത്. മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കാം. ഒപ്പം ബാറ്ററികളുടെ പുനരുപയോഗവും സാധ്യമാകും. ബാറ്ററികൾ മണ്ണിൽ വലിച്ചെറിയാതെ അൽമീരകളിലെ പെട്ടിയിൽ തന്നെ നിക്ഷേപിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നഗരസഭ പരിസ്ഥിതി മന്ത്രാലയം ദിവസേന ശക്തമായ ബോധവൽക്കരണവും നടത്തുന്നുണ്ട്.

ദീർഘനാൾ ബാറ്ററികൾ മണ്ണിൽ കിടന്നാൽ ഭൂമിയേയും ഭൂഗർഭ ജലത്തേയും മലീനമാക്കുന്നതിനൊപ്പം മണ്ണിൽ കൃഷി ചെയ്യുന്ന കാർഷിക വിളകളിലും അതിലൂടെ ഭക്ഷണത്തിലും വിഷമയം എത്താനുള്ള അപകട സാധ്യതയും കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാനാണ് ബാറ്ററികളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടത്. മാലിന്യ പെട്ടിയിൽ നിക്ഷേപിക്കുന്ന ബാറ്ററികൾ കാഠിന്യമേറിയ ലോഹമാലിന്യങ്ങൾ പുനരുപയോഗിക്കുന്ന വിദഗ്ധ കമ്പനികൾക്കാണ് നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP