Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോമയുടെ നേതൃത്വത്തിൽ ഷിക്കാഗോ ഇന്ത്യൻ കോൺസൽ ജനറലുമായി ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു

ഫോമയുടെ നേതൃത്വത്തിൽ ഷിക്കാഗോ ഇന്ത്യൻ കോൺസൽ ജനറലുമായി ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു

ജൂബി വള്ളിക്കുളം

ഷിക്കാഗോ: ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസൽ ജനറൽ അമിത്കുമാറുമായി ഫോമയുടെ നേതൃത്വത്തിൽ വെർച്ച്വൽ അഭിമുഖ സംഭാഷണം നടത്തി ഒക്ടോബർ 12-ാം തീയതി തിങ്കളാഴ്ചയാണ് ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് കോർഡിനേറ്റ് ചെയ്ത സൂമിലൂടെയുള്ള ഈ പരിപാടി നടത്തിയത്. ഇല്ലിനോയി, ഇന്ത്യാന, അയോവ, മിഷിഗൺ, മിനിസോട്ട, മിസ്സോറി, നോർത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വിസ്‌കോൻസിൻ എന്നിവയാണ് ഷിക്കാഗോ ജൂറിസ്റ്റിക്ഷന്റെ പരിധിയിലുള്ള സ്റ്റേറ്റുകൾ. ഈ പ്രദേശങ്ങളിൽ നിന്നുള്ളവരും ഫോമയുടെ അംഗസംഘടനകളിൽ നിന്നുമുള്ള നിരവധി ആളുകൾ, വളരെ വിജ്ഞാനപ്രദമായി നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തു.

ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു, .ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് ഫോമയെക്കുറിച്ചും അതിൻടെ പ്രവർത്തനങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ കോൺസൽ ജനറലുമായി പങ്കുവെച്ചു. ദേശീയ വനിതാ പ്രതിനിധി ജൂബി വള്ളിക്കുളം കോൺസൽ ജനറലിനെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി . ഫോമ മദ്ധ്യ റീജിയനിൽ നിന്നുള്ള ആർ .വി . പി . ജോൺ പാട്ടപ്പതിയും, ഗ്രേറ്റ് ലേക്ക് റീജിയനിൽ നിന്നുള്ള .ആർ .വി . പി . ബിനോയി ഏലിയാസും ആശംസകളർപ്പിച്ഛ് സംസാരിച്ചു .

ഇന്ത്യയിലേക്ക് യാത്രചെയുന്നതിനുള്ള വിസ / എമർജൻസി വിസ, ഒ .സി . ഐ . കാർഡ് കൗൺസിലേറ്റ് ഓഫീസിലെ എമർജൻസി സർവീസുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള സംശയനിവാരണം കോൺസൽ ജനറൽ അമിത്കുമാർ നൽകുകയുണ്ടായി. ഫോമ ദേശീയ കമ്മിറ്റി അംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ , ആൻഡ്റോ കവലക്കൽ , സൈജൻ ജോസഫ്, ബിജോയ് കരിയാപുരം, ഫോമ യുവ പ്രതിനിധി കാൽവിൻ കവലക്കൽ എന്നിവരുടെ ചോദ്യങ്ങൾക്ക് കോൺസൽ ജനറൽ മറുപടി നൽകി.

ഈ സമ്മേളനത്തിൻടെ അവതാരികയായ റോസ് വടകര വളരെ മനോഹരമായി കാര്യങ്ങൾ നിയന്ത്രിച്ചു . ഫോമ ജനറൽ സെക്രട്ടറി റ്റി .ഉണ്ണികൃഷ്ണൻ കോൺസൽ ജനറലിനും, സമ്മേളനത്തിൽ പങ്കെടുത്ത മറ്റെല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു . ഫോമ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ട്രഷറർ തോമസ്. ടി .ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവരും സമ്മേളനത്തിൽ സന്നിഹതരായിരുന്നു. ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം അഭിമുഖങ്ങൾ മറ്റ് ഇന്ത്യൻ കോൺസുലേറ്റുകളുമായും നടത്തുന്നതായിരിക്കുമെന്ന് പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി .ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്. ടി .ഉമ്മൻ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP