Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് സൈനികൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി; പിടികൂടി ചോദ്യം ചെയ്ത് ഇന്ത്യൻ സേന

ചൈനീസ് സൈനികൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി; പിടികൂടി ചോദ്യം ചെയ്ത് ഇന്ത്യൻ സേന

മറുനാടൻ ഡെസ്‌ക്‌

ലഡാക്ക്: അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ ഇന്ത്യൻ സേനയുടെ പിടിയിലായി. ലഡാക്കിലെ ഡംചോക് മേഖലയിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അം​ഗം അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭൂപ്രദേശത്ത് എത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ച യാക്കിനെ തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ അതി‍ർത്തി ലംഘനമുണ്ടായെന്നാണ് സംശയിക്കുന്നത്. ആറാം മോട്ടറൈസ്ഡ് ഇൻഫന്ററി ഡിവിഷനിൽ നിന്നുള്ളയാളാണ് സൈനികൻ. ഇയാളെ വിശദമായി ചോദ്യം ചെയ്തതായാണ് സൂചന. സൈനികൻ അബദ്ധത്തിൽ അതിർത്തി കടന്നതെന്നും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ശേഷം സൈനികനെ തിരികെ ചൈനീസ് സേനയ്ക്ക് കൈമാറുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP