Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം

രാജു കല്ലുംപുറം

ജീവകാരുണ്യമേഖലകളിലും സഭാ ഐക്യപ്രസ്ഥാനങ്ങളിലും മുഖ്യ പ്രാധാന്യം കൊടുത്തിരുന്ന തിരുമേനി സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു.

പീഡിതരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും തിരുമേനി നീക്കിവച്ചു. ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശഭവൻ, മാവേലിക്കരയിലെ ജ്യോതിസ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചത് തിരുമേനിയാണ്.

ലാത്തൂർ, ഗുജറാത്ത് ഭൂകമ്പങ്ങളിൽ ദുരിതം അനുഭവിച്ചവർക്കും പശ്ചിമബംഗാളിലും ഒഡീഷയിലും വെള്ളപ്പൊക്കകെടുതിയിൽ തിരസ്‌ക്കരിപ്പെട്ടവർക്കും വേണ്ടി ദുരിതാശ്വാസസഹായവുമായി തിരുമേനി മുൻനിരയിലുണ്ടായിരുന്നു. തീരദേശത്ത് സുനാമി ദുരിതത്തിൽ കഷ്ഠത്തിലായവർക്ക് കൈത്താങ്ങൊരുക്കാനും തിരുമേനിമുന്നിട്ടിറങ്ങി.

പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ഒരു ആയുഷ്‌ക്കാലം മുഴുവൻ പ്രവർത്തിച്ച തിരുമേനിയുടെ ഓർമ്മകൾക്ക് മുന്നിൽ ഓ ഐ സി സി ഗ്ലോബൽ കമ്മറ്റിയുടെ അനുശോചനവും, പ്രണാമവും ഓ ഐ സി സി ഗ്ലോബൽ ജെനെറൽ സെക്രട്ടറി രാജു കല്ലുംപുറം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP