Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കക്കി-ആനത്തോട് ഡാമിന്റെ ഒരു ഷട്ടർ ഇന്ന് തുറക്കും; ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീ മീറ്റർ ഉയർത്തി പരമാവധി 15 ക്യുമെക്‌സ് വെള്ളം പുറത്തേക്കു കളയും

കക്കി-ആനത്തോട് ഡാമിന്റെ ഒരു ഷട്ടർ ഇന്ന് തുറക്കും; ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീ മീറ്റർ ഉയർത്തി പരമാവധി 15 ക്യുമെക്‌സ് വെള്ളം പുറത്തേക്കു കളയും

സ്വന്തം ലേഖകൻ

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ ഒരു ഷട്ടർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീ മീറ്റർ ഉയർത്തി പരമാവധി 15 ക്യുമെക്‌സ് എന്ന തോതിൽ അധിക ജലം പുറത്തേക്ക് ഒഴുക്കും. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം മൂന്നു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിൽ എത്തുന്നതും പമ്പ നദിയിൽ ഏകദേശം 10 സെന്റീ മീറ്റർ വരെ ജലനിരപ്പ് ഉയരാം.

ഈ സാഹചര്യത്തിൽ പമ്പ, ശബരിമല, നിലക്കൽ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ള എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ബന്ധപ്പെട്ട പൊലീസ് ഇൻസ്‌പെക്ടർമാരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തി ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർ യാതൊരു കാരണവശാലും പമ്പ നദിയിൽ ഇറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതും ആവശ്യമായ മുന്നറിയിപ്പുകൾ മൈക്കിലൂടെ വിവിധ ഭാഷകളിൽ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടർച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ അറിയിക്കണം. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് മുഖേന പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്.

അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീൽദാർമാരെ ചുമതലപ്പെടുത്തി. വനത്തിനുള്ളിൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫീസറെയും പട്ടിക ജാതി പട്ടിക വർഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്‌പോൺസിബിൾ ഓഫീസർമാരായ തിരുവല്ല സബ് കളക്ടർ, അടൂർ റവന്യു ഡിവിഷണൽ ഓഫീസർ, ഡെപ്യുട്ടി കളക്ടർമാർ ഉറപ്പുവരുത്തണം.
കക്കി-ആനത്തോട് റിസർവോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

റിസർവോയറിലെ ജലനിരപ്പ് യഥാക്രമം 976.83 മീറ്റർ, 977.83 മീറ്റർ, 978.33 മീറ്റർ എന്നിവയിൽ എത്തിച്ചേരുമ്പോഴാണ്. നീല, ഓറഞ്ച്, ചുവപ്പ് എന്നീ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP