Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറച്ചിവെട്ടുകാരന്റെ കത്തി മോഷ്ടിച്ച് കൊലപാതകം; ആക്രമണത്തിന് പിന്നിലെ കാരണം തേടി പൊലീസ്

ഇറച്ചിവെട്ടുകാരന്റെ കത്തി മോഷ്ടിച്ച് കൊലപാതകം; ആക്രമണത്തിന് പിന്നിലെ കാരണം തേടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: ആൾക്കൂട്ടത്തിന് നേരെ യുവാവ് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 30കാരന്റെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളുരുവിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ചാണ് ​ഗണേശ് എന്ന യുവാവ് ആൾക്കൂട്ടത്തെ ആക്രമിച്ചത്. കോട്ടൺപേട്ട് മേഖലയിലെ ഇറച്ചിക്കടയിൽ ഇറച്ചി വാങ്ങാനെത്തിയ ഗണേശ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു.

കത്തിയുമായി ഓടിപ്പോയ ഇയാൾ ആറ് പേരെ ആക്രമിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുത്തേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗണേശ് ദിവസവേതന തൊഴിലാളിയാണ്. ആളുകൾ അറിയച്ചതിനെ തുടർന്ന് എത്തിയ പൊലീസ് ഗണേശിനെ അറസ്റ്റ് ചെയ്യുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP