Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തർപ്രദേശിൽ കരാട്ടെ ക്ലാസിനുപോയ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു; സഹപാഠി അറസ്റ്റിൽ

ഉത്തർപ്രദേശിൽ കരാട്ടെ ക്ലാസിനുപോയ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു; സഹപാഠി അറസ്റ്റിൽ

സ്വന്തം ലേഖകൻ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കരാട്ടെ ക്ലാസിന് പോയ 18കാരി ബലാത്സംഗം ചെയ്യപ്പെട്ടു. സംഭവത്തിൽ സഹപാഠിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് അജയ് സഹാനി പറഞ്ഞു.

പ്രതിയും പെൺകുട്ടിയും പരിചയക്കാരാണ്. വെള്ളിയാഴ്ച ഇരുവരും ഒരുമിച്ചാണ് ക്ലാസിൽ പോയത്. രാത്രി ഏഴു മണിയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഒമ്പത് മണിയോടെ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിവരം പുറത്തുവന്നത്.

പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി അടുത്ത ദിവസം രാവിലെ ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടനെ തങ്ങൾ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

''ഞങ്ങൾ പെൺകുട്ടിയുമായി സംസാരിച്ചു. കരാട്ടെ ക്ലാസിലെ സഹപാഠിയാണ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അവർ ഇരുവരും പരസ്പരം വളരെ നന്നായി അറിയുന്നവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.'' -അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വഷണം നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP