Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പല രോഗികളുടെയും ഓക്സിജൻ മാസ്‌ക്കുകൾ വേറെ എവിടെയോ കിടക്കുകയായിരിക്കും; അങ്ങനെ പല പേഷ്യൻസും ഡെത്തായി പോയിട്ടുണ്ട്; ഡെത്തായ ഹാരീസ് വാർഡിലേക്ക് മാറ്റാറായ പേഷ്യന്റ് ആയിരുന്നു; ഡോക്ടർമാർ നമ്മളെ പ്രൊട്ടക്റ്റ് ചെയ്തതുകൊണ്ടാണ് രക്ഷപ്പെട്ടത്'; ഞെട്ടിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് നഴ്സിങ് ഓഫീസറുടെ ഓഡിയോ; ആരോഗ്യത്തിലെ കേരളാ മോഡൽ വീണ്ടും അപമാനിതയാകുമ്പോൾ

'പല രോഗികളുടെയും ഓക്സിജൻ മാസ്‌ക്കുകൾ വേറെ എവിടെയോ കിടക്കുകയായിരിക്കും; അങ്ങനെ പല പേഷ്യൻസും ഡെത്തായി പോയിട്ടുണ്ട്; ഡെത്തായ ഹാരീസ് വാർഡിലേക്ക് മാറ്റാറായ പേഷ്യന്റ് ആയിരുന്നു; ഡോക്ടർമാർ നമ്മളെ പ്രൊട്ടക്റ്റ് ചെയ്തതുകൊണ്ടാണ് രക്ഷപ്പെട്ടത്'; ഞെട്ടിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് നഴ്സിങ് ഓഫീസറുടെ ഓഡിയോ; ആരോഗ്യത്തിലെ കേരളാ മോഡൽ വീണ്ടും അപമാനിതയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് കാലത്ത് നഴ്സിങ്് അനാസ്ഥമൂലം കേരളത്തിൽ രോഗികൾ മരിക്കുന്നുണ്ടോ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിങ് ഓഫീസറുടെ ഓഡിയോ പ്രചരിച്ചത് കേരളത്തെ ഞെട്ടിക്കയാണ്.

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്ത് വന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിങ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്‌ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെന്റിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു.

'വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗി അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടർമാർ ഇടപെട്ട് വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. ഹാരിസിന്റെ മരണത്തിൽ ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോൾ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹാരിസിന്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കോവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. അതിനിടെ ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.

വിവാദ ഓഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്

'പല രോഗികളുടെ ഓക്സിജൻ മാസ്‌ക്കുകൾ വേറെ എവിയൊണ് കിടക്കുന്നത്. ഓക്സിജൻ നൽകുന്ന പേഷ്യൻസിന്റെ മാസ്‌ക്കുകൾ ഒക്കെ പ്രോപ്പറയാണോ ഇരിക്കുന്നതെന്ന് ഒന്ന് ശ്രദ്ധിക്കണം. ഇന്ന് പല രോഗികളുടെയും മാസ്‌ക്കുകൾ... സൂപ്പർവിഷന് കയറിയിട്ട് ഡോക്ടേഴ്സ് അത് കണ്ടിട്ട് റിപ്പോർട്ട് ചെയ്യുകയാണെന്നാണ് പറയുന്നത്.

പല രോഗികളുടെയും ഓക്സിജൻ മാസ്‌ക്കുകൾ വേറെ എവിടെയോ കിടക്കുകയായിരിക്കും. ശരിക്കും മൂക്കിന്റെ അടുത്തൊന്നുമല്ല ഇരിക്കുന്നത്. ചുമ്മാ മാറിക്കിടക്കുന്ന അവസ്ഥയാണ്. വെന്റിലേറ്ററിന്റെ ട്യൂബിങ്ങ്സ് ഒക്കെ ശരിയാണോ എന്ന് നിങ്ങൾ ഇടക്കൊന്ന് ചെക്ക് ചെയ്യണം. ഐസിയുവിൽ ഒക്കെയുള്ളവർ കൃത്യമായി ചെക്ക് ചെയ്യണം. അങ്ങനെ ഒരു വീഴ്ച കൊണ്ട് പല പേഷ്യൻസും ഡെത്തായി പോയിട്ടുണ്ട്. ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ അതൊന്നും നമ്മുടെ വീഴ്ചയായി അവർ കാണുകയോ, ശിക്ഷണ നടപടികൾ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ്, നമ്മൾ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ നമ്മുടെ ഭാഗത്തുനിന്ന് ഇതുപോലെയുണ്ടാകുന്ന ചെറിയ വീഴ്ചകൾ മൂലം ജീവൻ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അത് അവർ കൃത്യമായി നമ്മോളോട് പറഞ്ഞിട്ടുമുണ്ട്. ഇന്നയിന്ന പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് നിങ്ങൾ സ്റ്റാഫ് ഒന്നു കൂടെ ശ്രദ്ധിക്കണം. അങ്ങനെ ഒരു വീഴ്ച, നിങ്ങളുടെ ഭാഗത്തുനിന്ന് വരാതെ നോക്കണം.

എന്തെങ്കിലും കഷ്ടകാലത്തിന് വന്ന് പിടിച്ചുപോയാൽ ആകെ പ്രശ്നമാവും. ഹാരീസ് എന്നു പറയുന്ന പേഷ്യന്റ് ശരിക്കും വെന്റിലേറ്റർ ട്യൂബിങ്ങ്സ് മാറിക്കിടന്നതാണ്.., വാർഡിലേക്ക് മാറ്റനായ പേഷ്യന്റാണ്. ആ പേഷന്റ് ഡെത്തായിപ്പോയെന്ന് അവരുടെ ആളുകൾ പരാതി പറയുന്നുണ്ട്. ഡോക്ടർമാർ നമ്മളെ പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി വേറെ കാര്യങ്ങൾ ഒന്നും പുറത്ത് വിടാത്തതുകൊണ്ടാണ്, നമ്മൾ രക്ഷപ്പെട്ടത്. അല്ലെങ്കിൽ അത് വലിയ വിഷയം ആയി മാറിയേനെ. അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ നമ്മൾ ഒന്നുകൂടി ശ്രദ്ധിക്കണം. വെന്റിലേറ്ററിൽ കിടക്കുന്ന പേഷ്യന്റിന്റെ സാച്ചുറേഷൻ ഒക്കെ ഒന്നുകൂടി ശ്രദ്ധിക്കണം. '.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP