Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി വനിതാ നേതാവിനെ 'ഐറ്റം' എന്ന് വിളിച്ച് കമൽനാഥ്; സ്ത്രീവിരുദ്ധ പ്രസ്താവന ആയുധമാക്കി ബിജെപി; കോൺഗ്രസിന് ഫ്യൂഡൽ മനോഭാവമെന്ന് ശിവരാജ് സിങ് ചൗഹാൻ

ബിജെപി വനിതാ നേതാവിനെ 'ഐറ്റം' എന്ന് വിളിച്ച് കമൽനാഥ്; സ്ത്രീവിരുദ്ധ പ്രസ്താവന ആയുധമാക്കി ബിജെപി; കോൺഗ്രസിന് ഫ്യൂഡൽ മനോഭാവമെന്ന് ശിവരാജ് സിങ് ചൗഹാൻ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുകയാണ്. ഇതിനിടെ ബിജെപിക്ക് പ്രചരണ വിഷയമാക്കാൻ ഒരു വിഷയം കൂടി ലഭിച്ചിരിക്കയാണ്. മുൻ മുഖ്യമന്ത്രി കമൽനാഥ് നടത്തിയ പ്രയോഗമാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിതാ നേതാവിനെ 'ഐറ്റം' എന്നാണ് കമൽനാഥ് വിൡച്ചത്. കമൽനാഥ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി പ്രവർത്തകർ രംഗത്തെത്തി.

ദാബ്രയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമൽനാഥിന്റെ ഈ പരാമർശം. പ്രദേശത്തെ ബിജെപി സ്ഥാനാർത്ഥിയായ ഇമാർതി ദേവിയെയാണ് അദ്ദേഹം 'ഐറ്റം' എന്ന് സംബോധന ചെയ്തത്. 'ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങൾക്ക് എല്ലാവർക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്'- എന്നായിരുന്നു കമൽനാഥിന്റെ പരാമർശം. പ്രസ്താവന വിവാദമായതോടെ നിരവധി പേർ കമൽനാഥിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സ്ത്രീവിരുദ്ധമായ പരാമർശമാണ് കമൽനാഥിൽ നിന്നുണ്ടായിരിക്കുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്. 'ഒരു ദരിദ്ര കർഷകന്റെ മകളാണ് ഇമാർതി ദേവി. അവിടെ നിന്നും ജനസേവനത്തിനായി ജീവിതം മാറ്റിവെച്ചു അവർ. ഒരു സ്ത്രീയെ 'ഐറ്റം' എന്നോക്കെ വിളിച്ച് ഉള്ളിലെ ഫ്യൂഡൽ മനോഭാവം വീണ്ടും തെളിയിക്കുകയാണ് കോൺഗ്രസ്. ഈ പരാമർശത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച 10 മണിമുതൽ 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തും- മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചതുകൊണ്ടാണോ ഇത്തരം പരാമർശങ്ങൾ തനിക്കെതിരെ നടത്തുന്നതെന്ന് ഇമാർതി ദേവി ചോദിച്ചു. സ്ത്രീകൾക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ പിന്നെങ്ങനെ അവർ പൊതുധാരയിലേക്ക് ഇറങ്ങുമെന്നും ദേവി പറഞ്ഞു. എ.എൻ.ഐയോടായിരുന്നു ദേവിയുടെ പ്രതികരണം. അതേസമയം വിവാദ പരാമർശത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി ബിജെപി വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP