Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതീവ രഹസ്യമായ റേറ്റിങ് വിവരങ്ങൾ വെളിപ്പെടുത്തി, തെറ്റായി വ്യാഖ്യാനിച്ചു; റിപ്പബ്ലിക് ടിവിക്കെതിരെ ബാർക്ക്; റേറ്റിങ് ക്രമക്കേടിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസ്താവന; അർണാബ് ഗോസ്വാമിക്കും കൂട്ടർക്കും കുരുക്കു മുറുകുന്നു

അതീവ രഹസ്യമായ റേറ്റിങ് വിവരങ്ങൾ വെളിപ്പെടുത്തി, തെറ്റായി വ്യാഖ്യാനിച്ചു; റിപ്പബ്ലിക് ടിവിക്കെതിരെ ബാർക്ക്; റേറ്റിങ് ക്രമക്കേടിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസ്താവന; അർണാബ് ഗോസ്വാമിക്കും കൂട്ടർക്കും കുരുക്കു മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ മാധ്യമ രംഗത്തെ ക്വട്ടേഷൻ രാജാവായ അർണാബ് ഗോസ്വാമിക്കും കൂട്ടർക്കും കുരുക്കു മുറുകുന്നു. റേറ്റിങ് ക്രമക്കേടുമയായി ബന്ധപ്പെട്ട അന്വേഷണം മുറുവകേ അർണാബിനെതിരെ കടുത്ത നിലപാടുമായി ബാർക്കും രംഗത്തെത്തി. ഇതോടെ മുംബൈ പൊലീസ് തുടങ്ങിവെച്ച അന്വേഷണം അർണാബിന് കെണിയാകുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്.

ചാനൽ റേറ്റിങ് സംബന്ധിച്ച രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തിയതിനും കൃത്രിമം കാട്ടിയതിനും റിപ്പബ്ലിക് ടി.വിക്കെതിരെ രൂക്ഷ വിമർശനമാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഉന്നയിച്ചിരിക്കുന്നത്. റേറ്റിംഗിൽ കൃത്രിമം കാട്ടിയതു സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന പൊലീസിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും ബാർക്ക് പ്രസ്താവനയിൽ പറഞ്ഞു.

'ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ കുറിച്ച് ബാർക്ക് ഇന്ത്യ പ്രതികരിക്കുന്നില്ല. അന്വേഷണസംഘത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്', ബാർക്ക് പ്രസ്താവനയിൽ അറിയിച്ചു. 'റേറ്റിങ് സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങൾ വെളിപ്പെടുത്തുകയും അതിനെ തെറ്റായി വ്യാഖ്യനിക്കുകയും ചെയ്ത റിപ്പബ്ലിക് ടി.വിയുടെ നടപടിയിൽ ബാർക്ക് ഇന്ത്യ നിരാശരാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. റിപ്പബ്ലിക് ടി.വിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു'- പ്രസ്താവനയിൽ പറയുന്നു.

നേരത്തെ ബാർക്ക് നിലപാടിന് വിരുദ്ധമായ ആരോപണങ്ങളാണ് മുംബൈ പൊലീസ് ഉന്നയിക്കുന്നതെന്ന് റിപ്പബ്ലിക് ടി.വി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാർക്കിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ചാനൽ റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി അടക്കം മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പൊലീസ് ഈ മാസം ആദ്യം അന്വേഷണം ആരംഭിച്ചിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകൾക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

ഇതിന് പിന്നാലെ ബാർക്ക് റേറ്റിങ്ങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ അറിയിച്ചിരുന്നു. മൂന്ന് മാസത്തേക്കാണ് ടെലിവിഷൻ ചാനലുകളുടെ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടില്ലെന്ന് ബാർക്ക് അറിയിച്ചത്. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾ റേറ്റിങിൽ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തൽ ഏറെ ചർച്ചയായിരുന്നു.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് മീറ്റർ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ ചെന്ന് റിപ്പബ്ലിക് ടി.വി കാണാൻ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാൻ വേണ്ടി ആളുകൾക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ അർണാബ് ഗോസ്വാമിയെയും അറസ്റ്റു ചെയ്യുമെന്ന റിപ്പോർട്ടുകളാണ് മുംബൈയിൽ നിന്നും പുറത്തുവരുന്നത്. റിപ്പബ്ലിക് ടിവിക്ക് പരസ്യത്തിൽനിന്നല്ലാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് പണം ലഭിക്കുന്നുണ്ടോ എന്ന അന്വേഷണവും മുംബൈ പൊലീസ് നടത്തുന്നുണ്ട്. ഒരു പ്രത്യേക ചാനൽ എത്രയാളുകൾ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആർ.പിയിലൂടെ ചെയ്യുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ അഥവ ആഅഞഇ ആണ് ഇന്ത്യയിൽ ചാനലുകളുടെ ടി.ആർ.പി. കണക്കാക്കുന്നത്. ഇതിനായി ബാരോമീറ്റർ എന്ന ഉപകരണമാണ് ഉപയോഗിക്കാറ്.

ടി.ആർ.പി. കണക്കാക്കാൻ മുപ്പതിനായിരത്തിൽ അധികം ബാരോമീറ്ററുകൾ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടായിരത്തോളം ബാരോമീറ്ററുകള് മുംബൈയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി ബാരോമീറ്ററുകൾ സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

ബാരോമീറ്ററുകൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും ഹൻസ എന്ന ഏജൻസിയാണ്. എവിടെയൊക്കെയാണ് ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹൻസയുടെ ചില മുൻജീവനക്കാർ ചാനലുകളോട് വെളിപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായതും പരംബീർ സിങ് പറഞ്ഞു. ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാർക്ക് തങ്ങളുടെ ചാനലുകൾ കാണാൻ ആരോപണ വിധേയരായ സ്ഥാപനങ്ങൾ പണം നൽകിയിരുന്നതെന്നും പരംബീർ സിങ് സിങ് ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP