Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിക്കാൻ വേണ്ടി ബിരിയാണി വിറ്റ സജ്‌നയ്ക്ക് വ്യത്യസ്തമായ സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ഞായറാഴ്ച നടത്തിയ ബിരിയാണി ഫെസ്റ്റിൽ വിറ്റുപോയത് സജ്‌നയുണ്ടാക്കിയ 2000ത്തിൽ പരം ബിരിയാണികൾ: വരും ദിവസങ്ങളിലും സജ്‌നയ്ക്കായി ബിരിയാണി ഫെസ്റ്റ് നടത്താൻ ഉറച്ച് യൂത്ത് കോൺഗ്രസ്

ജീവിക്കാൻ വേണ്ടി ബിരിയാണി വിറ്റ സജ്‌നയ്ക്ക് വ്യത്യസ്തമായ സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ഞായറാഴ്ച നടത്തിയ ബിരിയാണി ഫെസ്റ്റിൽ വിറ്റുപോയത് സജ്‌നയുണ്ടാക്കിയ 2000ത്തിൽ പരം ബിരിയാണികൾ: വരും ദിവസങ്ങളിലും സജ്‌നയ്ക്കായി ബിരിയാണി ഫെസ്റ്റ് നടത്താൻ ഉറച്ച് യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

കൊച്ചി: ജീവിക്കാൻ വേണ്ടി കൊച്ചിയിൽ ബിരിയാണി കച്ചവടം നയത്തിയതിന് സാമൂഹിക വിരുദ്ധർ ആക്രമിച്ച സജ്‌നാ ഷാജി എന്ന ട്രാൻസ്‌ജെൻഡർ യുവതിയെ മലയാളക്കര നിറഞ്ഞ മനസ്സോടെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ കണ്ണീരോടെ എത്തി ജീവിതപ്രതിസന്ധി പങ്കുവച്ച സജ്‌നയ്ക്ക് കേരളക്കര വൻ പിന്തുണയാണ് നൽകിയത്. ബിരിയാണിക്കട തുടങ്ങാൻ സഹായം നൽകാമെന്ന് നടൻ ജയസൂര്യ വാക്കു നൽകിയപ്പോൾ പലരും സജ്‌നയ്ക്ക് സഹായ ഹസ്തവുമായി എത്തി.

എന്നാൽ സജ്‌നയുടെ ബിരിയാണിക്കച്ചവടത്തിന് വ്യത്യത്സമായസഹായവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സജ്‌നയ്ക്ക് വേണ്ടി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തകിരിക്കുന്നത്. ഞായറാഴ്ച നടത്തിയ ബിരിയാണി ഫെസ്റ്റിൽ ഏകദേശം രണ്ടായിരത്തിലേറെ ബിരിയാണി പൊതികളാണ് വിറ്റു പോയത്. ത

തൃപ്പൂണിത്തുറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റ് വി.ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും പങ്കെടുത്തു. സജ്‌നയുണ്ടാക്കിയ ഏകദേശം രണ്ടായിരത്തിലേറെ ബിരിയാണി പൊതികളാണ് ഫെസ്റ്റിലൂടെ വിറ്റുപോയത്. വരും ദിിവസങ്ങളിലും സജ്‌നയ്ക്കായി ബിരിയാണി ഫെസറ്റ് സംഘടിപ്പിക്കാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

അടുത്ത ദിവസം പിറവം നിയോജകമണ്ഡലം ബിരിയാണി ഫെസ്റ്റ് നടത്തും. ശേഷം ഒരാഴ്ചയിൽ ഒന്നെങ്കിലും എന്ന തോതിൽ 100 മണ്ഡലം കമ്മിറ്റികൾ 100 ഓർഡറുകളെങ്കിലും നൽകുമെന്ന് ഷാഫി പറഞ്ഞു. സജ്നക്കൊപ്പം കേരളമുണ്ട്. യൂത്ത് കോൺഗ്രസുണ്ട്. ഇന്ന് തൃപ്പുണിത്തറ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബിരിയാണി ഫസ്റ്റിൽ രണ്ടായിരത്തിലധികം ഓർഡറുകൾ സജ്നയ്ക്ക് നൽകി.

ഇതിനൊപ്പം സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സജ്‌നയെ തേടിയെത്തുകയാണ്. ഒരു സാമൂഹ്യപ്രവർത്തകൻ പണിപൂർത്തിയായ വീട് കൈമാറും എന്ന് അറിയിച്ചതായി സജ്‌ന പറഞ്ഞു. ഇതിനൊപ്പം അക്കൗണ്ടിലേക്ക് 16,000 രൂപയും എത്തിയതായും ഇവർ വ്യക്തമാക്കി. ബിരിയാണി കട തുടങ്ങാൻ സഹായിക്കുമെന്ന് നടൻ ജയസൂര്യ മുൻപ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP