Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഐപിഎല്ലിൽ സൂപ്പർ സൺഡേ! മുംബൈ- പഞ്ചാബ് മത്സരം ത്രില്ലടിപ്പിച്ചു നീണ്ടത് സെക്കന്റ് സൂപ്പർ ഓവറിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം പഞ്ചാബിനൊപ്പം

ഐപിഎല്ലിൽ സൂപ്പർ സൺഡേ! മുംബൈ- പഞ്ചാബ് മത്സരം ത്രില്ലടിപ്പിച്ചു നീണ്ടത് സെക്കന്റ് സൂപ്പർ ഓവറിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം പഞ്ചാബിനൊപ്പം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇരട്ട സൂപ്പർ ഓവറിലേക്ക് വരെ ആവേശം നീണ്ട ഐപിഎല്ലിലെ കിങ്‌സ് ഇലവൻ പഞ്ചാബ് - മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പഞ്ചാബിന് വിജയം. രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു പഞ്ചാബിന് വിജയം. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഉയർത്തി 12 റൺസെന്ന വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കവേ നേടുകയായിരുന്നു. ആദ്യ പന്ത് സിക്‌സർ പറത്തി ഗെയിലാണ് പഞ്ചാബിനെ വിജയതീരത്തേക്ക് അടുപ്പിച്ചത്. മായങ്ക് അഗർവാൾ തുടർച്ചയായ രണ്ട് ഫോറുകൾ അടിച്ചു വിജയം സുനിശ്ചിതമാക്കുകയായിരുന്നു.

മുംബൈ ഇന്ത്യൻസിനെതിരേ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് 176 റൺസിൽ എത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്യാൻ എത്തിയത് പഞ്ചാബായിരുന്നു. മുംബൈയ്ക്ക് വേണ്ടി ബുംമ്ര പന്തെറിഞ്ഞു. ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ബുംമ്ര വിട്ടു കൊടുത്തത്. രണ്ട് വിക്കറ്റും എടുത്തു.

ഇതോടെ അഞ്ച് റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈക്ക് ഈ ലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. ഷമി എറിഞ്ഞ ഓവറിൽ രോഹിത് ശർമ്മക്കും ഡീകോക്കിനും ചേർന്ന് അഞ്ചട് റൺസെടുക്കാനേ സാധിച്ചുള്ളു. ഇതോടെയാണ് മത്സരം വീണ്ടും രണ്ടാമത്തെ സൂപ്പർ ഓവറിലേക്ക് കടന്നത്. രണ്ടാമത്തെ സൂപ്പർ ഓവറിൽ 12 റൺസായിരുന്നു വിജയലക്ഷ്യം. ഇത് പഞ്ചാബ് മറികടന്നതോടെ അത്യപൂർവ്വമായി വിജയം പഞ്ചാബിനൊപ്പം നിന്നു.

നിശ്ചിത ഓവർ മത്സരത്തിൽ അവസാന ഓവറിൽ വിജയിക്കാൻ പഞ്ചാബിന് വേണ്ടിയിരുന്നത് 9 റൺസായിരുന്നു. എന്നാൽ അഞ്ച് വിക്കറ്റ് കൈയിൽ ഇരിക്കുമ്പോഴും 8 റൺസെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. നേരത്തെ തകർത്തടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ മികവിൽ പഞ്ചാബ് വിജയത്തോട് അടുക്കുകയായിരുന്നു.

കിങ്‌സ് ഇലവൻ പഞ്ചാബിനായി കെ എൽ രാഹുൽ 77 റൺസ് എടുത്തപ്പോൾ ഗെയിൽ 24 റൺസെുത്തു. പൂരാൻ 24 റൺസും ഹൂഡ 23 റൺസുമെടുത്തു. മികച്ച പ്രകടനം കാഴ്‌ച്ച വെച്ചിട്ടും വിജയിക്കൻ സാധിക്കാതെ തോൽവി വഴങ്ങുകയായിരുന്നു പഞ്ചാബ്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. 43 പന്തുകൾ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേ ഓവറുകൾക്കുള്ളിൽ രോഹിത് ശർമ (9), സൂര്യകുമാർ യാദവ് (0), ഇഷാൻ കിഷൻ (7) എന്നിവരുടെ വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്വിന്റൺ ഡിക്കോക്ക് - ക്രുണാൽ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്സിനെ താങ്ങിനിർത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

30 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റൺസെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ ഹാർദി പാണ്ഡ്യയും (8) മടങ്ങി.

തുടർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച കിറോൺ പൊള്ളാർഡും നഥാൻ കോൾട്ടർ-നെയ്ലും ചേർന്നാണ് മുംബൈയെ 176-ൽ എത്തിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 21 പന്തിൽ നിന്ന് 57 റൺസാണ് അടിച്ചെടുത്തത്.

പൊള്ളാർഡ് 12 പന്തിൽ നിന്ന് നാലു സിക്സറുകളടക്കം 34 റൺസെടുത്തു. കോൾട്ടർ-നെയ്ൽ 12 പന്തിൽ നിന്ന് നാലു ഫോറടക്കം 24 റൺസുമെടുത്തു. പഞ്ചാബിനായി അർഷ്ദീപ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP