Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്താഴ വിരുന്നിന് മുട്ടക്കറി ഉണ്ടാക്കിയില്ല; സുഹൃത്തിനെ അടിച്ചുകൊന്നു യുവാവ്

അത്താഴ വിരുന്നിന് മുട്ടക്കറി ഉണ്ടാക്കിയില്ല; സുഹൃത്തിനെ അടിച്ചുകൊന്നു യുവാവ്

സ്വന്തം ലേഖകൻ

നാഗ്പുർ: അത്താഴവിരുന്നിന് ക്ഷണിച്ച ശേഷം മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്ത യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം. കേസിൽ പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ ഗൗരവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഗൗരവ് പൊലീസിനോട് പറഞ്ഞു. ബനാറസി തന്നെയാണ് വെള്ളിയാഴ്ച രാത്രി ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി പാകം ചെയ്തിട്ടില്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP