Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാഹി മസ്ജിദിനെതിരായ കോടതി നീക്കം ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: പോപുലർ ഫ്രണ്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഷാഹി ഈദ്ഗാഹ് പൊളിച്ചു നീക്കം ചെയ്യാനാവശ്യപ്പെട്ടുള്ള ഹരജി സ്വീകരിച്ച മഥുര ജില്ലാ കോടതിയുടെ നടപടി അന്യായമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം പ്രസ്താവനയിൽ പറഞ്ഞു.

ഈദ്ഗാഹ് പള്ളിക്കെതിരായ നീക്കം വർഗീയ പ്രേരിതവും മുസ് ലിം ആരാധനാലയങ്ങൾക്കെതിരായ സംഘ്പരിവാറിന്റെ പ്രഖ്യാപിത അജണ്ടയുടെ ഭാഗവുമാണ്. പൊളിക്കാൻ ആഗ്രഹിക്കുന്ന പള്ളികളുടെ നീണ്ട പട്ടിക തന്നെ സംഘപരിവാർ തയ്യാറാക്കിയിട്ടുണ്ട്. ബാബ്രി മസ്ജിദ് അന്യായമായ വിധിയിലൂടെ നേടിയെടുത്ത ഉടനെ, മഥുര ഈദ്ഗാഹ് മസ്ജിദിനെതിരെ നിയമപരമായ ആക്രമണം ആരംഭിച്ചുവെങ്കിലും കീഴ്ക്കോടതി ഹരജി തള്ളുകയായിരുന്നു.

കീഴ്ക്കോടതിയുടെ തീരുമാനം നീതിയുടെ താൽപ്പര്യത്തിനും നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതവുമായിരുന്നു. 1991 ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ)
നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, 1947 ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ മാറ്റംവരുത്തുന്നത് നിരോധിക്കുകയും അവയുടെ മതപരമായ സ്വഭാവം അതേ അവസ്ഥയിൽ നിലനിർത്താൻ ഉത്തരവിടുകയും ചെയ്യുന്നുണ്ട്. അതിനാൽ 1947 ന് ശേഷമുള്ള കേസുകളിലും സമാനമായ അവകാശവാദങ്ങളിലും ബാബരി മസ്ജിദ് കേസിലെ വിധി അടിസ്ഥാനമായി സ്വീകരിക്കാൻ പാടില്ല. അതിനാൽ ഹരജി സ്വീകരിക്കാനുള്ള മഥുര ജില്ലാ കോടതി തീരുമാനം തികച്ചും തെറ്റും അന്യായവുമാണ്.

ഈ തീരുമാനം സാമുദായിക ഐക്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും വരും കാലങ്ങളിൽ മതസമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ബാബ്രി മസ്ജിദ് വിഷയത്തിൽ സംഭവിച്ചത് അതാണ്. ബാബ്രി മസ്ജിദ് കേസിന്റെ ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുത്. ഒരു വശത്ത് ന്യൂനപക്ഷ ആരാധനാലയങ്ങളിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ വർഗീയ ഫാഷിസ്റ്റ് ശക്തികളെ ഈ തീരുമാനം പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത് അത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും.

മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കുമേലുള്ള ഹരജിക്കാരുടെ അവകാശവാദങ്ങളെയും ഇദ്ഗാഹ് മസ്ജിദ് വിഷയത്തിൽ ജില്ലാ കോടതിയുടെ സമീപനത്തെയും എതിർക്കാൻ രാജ്യത്തിന്റെ സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും ഒ എം എ സലാം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP