Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ആരോഗ്യ മന്ത്രിയോട് സംസാരിച്ചു; കേരളം മറ്റുള്ളവർക്ക് പാഠമാകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്; ഓണാഘോഷത്തിന് ശേഷം കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു; മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കെ മുൻകരുതൽ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്; ഡോ. ഹർഷവർധന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി കെ കെ ശൈലജ

കേന്ദ്ര ആരോഗ്യ മന്ത്രിയോട് സംസാരിച്ചു; കേരളം മറ്റുള്ളവർക്ക് പാഠമാകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്; ഓണാഘോഷത്തിന് ശേഷം കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു; മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കെ മുൻകരുതൽ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്;  ഡോ. ഹർഷവർധന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി കെ കെ ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം ഉണ്ടായതനെ കേന്ദ്രമന്ത്രി ഡോ. ഹർഷ വർധൻ വിമർശിച്ചെന്ന വിധത്തിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യം വ്യക്തമാക്കി സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തുവന്നു. മന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് കെ കെ ശൈലജ വിശദീകരിച്ചത്. ഓണാഘോഷത്തിന് ശേഷം കേരളത്തിൽ കോവിഡ് വ്യാപനമുണ്ടായ കാര്യം ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങളും മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് ഉദ്ദേശിച്ചത് എന്നാണ് ശൈലജ വ്യക്തമാക്കിയത്.

ഓണാഘോഷത്തെ തുടർന്ന് കേരളത്തിൽ കേസുകൾ വർധിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കൂടിച്ചേരലുകൾ ഉണ്ടായാൽ രോഗവ്യാപനം ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങൾ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മോശമായ പ്രതിരോധപ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടെന്ന വാർത്ത തെറ്റാണെന്നും അവർ പറഞ്ഞു.

''കോവിഡ് ബാധ ഉണ്ടായ നാൾ മുതൽ കേരളത്തിലെ പ്രവർത്തനങ്ങൾ ഏറ്റവും ശാസ്ത്രീയമാണെന്നും ശരിയായ രീതിയിൽ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്രമന്ത്രി പതിവായി അഭിനന്ദിച്ചിരുന്നു. നല്ല പിന്തുണയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. രാഷ്ട്രീയം നോക്കാതെയാണ് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നത്. ഏറ്റവും മോശമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു എന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞാൻ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു. എന്നാൽ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത് ''- മന്ത്രി വ്യക്തമാക്കി.

''കോവിഡ് നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനാണ്. എന്നാൽ ഓണാഘോഷത്തിന്റെ ഭാഗമായി നിർദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചില കൂടിച്ചേരലുകൾ ഉണ്ടായി. അതിനുശേഷം കേരളത്തിൽ കേസുകളുടെ എണ്ണം വർധിച്ചു. മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാൽ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അർഥത്തിലാണ് അത് സൂചിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത് '' . മന്ത്രിയുടെ ഈ പ്രസ്താവനയോട് താൻ പൂർണമായും യോജിക്കുന്നുവെന്നും കെ.കെ.ശൈലജ പറഞ്ഞു.

രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവെന്നുള്ള കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി സംസ്ഥാന സാമൂഹിത മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും രംഗത്തെത്തിയിരുന്നു. മന്ത്രി പറഞ്ഞത് പൂർണമായും തെറ്റാണ്, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞരോട് ചോദിക്കാനുമാണ് മുഹമ്മദ് അഷീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്.

'ഹർഷവർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാൻ. എന്താണോ അദ്ദേഹം പറഞ്ഞത് അത് പൂർണമായും തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാം. ഒരു മഹാമാരിയോട് പോരാടുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിർത്തുക', പോസ്റ്റിൽ ഡോ.മുഹമ്മദ് അഷീൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP