Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതി സ്വന്തം വീഡിയോ ചിത്രീകരിച്ചത് വസ്ത്രങ്ങൾ അഴിച്ചുവെച്ച്; ഗംഗാ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല പാലത്തിലെ വീഡിയോ പ്രചരിച്ചതോടെ അമേരിക്കൻ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

യുവതി സ്വന്തം വീഡിയോ ചിത്രീകരിച്ചത് വസ്ത്രങ്ങൾ അഴിച്ചുവെച്ച്; ഗംഗാ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല പാലത്തിലെ വീഡിയോ പ്രചരിച്ചതോടെ അമേരിക്കൻ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല പാലത്തിൽ വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിൽ 30 കാരിയായ അമേരിക്കൻ യുവതി അറസ്റ്റിൽ. ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ച യുവതി ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, തനിക്കെതിരേ ആരോപിച്ച കുറ്റങ്ങൾ അമേരിക്കൻ യുവതി നിഷേധിച്ചു. തന്റെ ഓൺലൈൻ ബിസിനസിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് യുവതിയുടെ വാദം.

“ഒരു അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു അമേരിക്കൻ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” പ്രതി അമേരിക്കൻ വനിത ലക്ഷ്മൺ ജുലയിൽ അശ്ലീല ഉള്ളടക്കം ചിത്രീകരിച്ചതായും പിന്നീട് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതായും മുനി-കി-റെതി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കി.

ലക്ഷ്മൺ ജൂലയിൽ വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിന് ഒരു ഫ്രഞ്ച് വനിതയെയും ഒരു ഫോട്ടോഗ്രാഫറെയും അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഈ സംഭവം. തന്റെ ബിസിനസ്സിന്റെ ഉന്നമനത്തിനായി സൈറ്റിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയതായും അവർ അവകാശപ്പെട്ടു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 294 , ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ടിന്റെ സെക്ഷൻ 67 എന്നിവ ചുമത്തിയാണ് അവർക്കെതിരെ കേസെടുത്തത്.

മേരി ഹെലൻ എന്ന സ്ത്രീയാണ് അന്ന് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഗംഗാനദിക്ക് കുറുകെയുള്ള പ്രശസ്തമായ ലക്ഷ്മൺ ജൂല പാലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാദ ഫോട്ടോഷൂട്ട്. പാലത്തിന് മുകളിൽ അർദ്ധനഗ്നയായി നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സംഭവം കേസും വിവാദവും ഉയർത്തിയ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് മേരി രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങൾക്കെതിരായ അവബോധം എന്ന നിലയ്ക്കാണ് ഇത്തരം ഒരു ശ്രമം നടത്തിയതെന്നാണ് ഇവരുടെ വാദം. എന്നാൽ ഓൺലൈൻ വഴി നെക്ലസുകളുടെ വിൽപ്പന നടത്തുന്നയാളാണ് താനെന്നാണ് മേരി ഹെലൻ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. തന്റെ ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിനായുള്ള ഒരു ഷൂട്ടാണ് അന്ന് നടന്നതെന്നും ഇവർ പറ‍ഞ്ഞ‌ുവെന്നും പൊലീസ് പറയുന്നു.

'ഓരോ തവണയും ലക്ഷ്മൺ ജൂല കടന്നു വരുമ്പോഴൊക്കെ ഉപദ്രവിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെടാറുണ്ട്. എനിക്കൊപ്പം ഇതിലൂടെ സഞ്ചരിക്കുന്നവർക്കും ഇന്ത്യയിലെ മറ്റ് സഹോദരിമാർക്കും പലപ്പോഴും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഒരു അവബോധം സൃഷ്ടിക്കാനായിരുന്നു ഇത്തരമൊരു ചിത്രം പകർത്തിയതെന്നാണ് 27കാരിയായ പ്രസ്താവനയിലൂടെ ഇവർ അറിയിച്ചത്.

അടിച്ചമർത്തപ്പെട്ട ഇന്ത്യൻ സ്ത്രീകളെ വിദ്യാഭ്യാസം നേടാൻ സഹായിക്കുക, മറ്റ് മാർഗങ്ങളോ സഹായങ്ങളോ ഇല്ലാത്ത മോശം വിവാഹ ജീവിതങ്ങളോ സാഹചര്യങ്ങളോ ഉപേക്ഷിക്കാൻ പ്രാപ്തരാക്കുക എന്നിവയായിരുന്നു ലക്ഷ്യം വച്ചതെന്നും ഇവർ പറയുന്നു. രാജ്യത്തെ സംസ്കാരിക സവിശേഷതളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലമാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് അതിൽ നിരവധി പേരുടെ വികാരങ്ങൾ വ്രണപ്പെട്ടു എന്നറിഞ്ഞതിൽ ഖേദിക്കുന്നു എന്നുമാണ് പ്രസ്താവന കുറിപ്പിൽ മേരി അറിയിച്ചത്. പാലത്തിന് മുകളിൽ പൂർണ്ണമായും നഗ്നയായാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തതെന്ന ആരോപണങ്ങൾ തള്ളിയ മേരി, ചിത്രീകരണം നടക്കുമ്പോൾ അവിടെ മറ്റാരും തന്നെയുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കിയത്.

അതേസമയം, നിരവധി സ്ത്രീകൾക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് സതാര ജില്ലയിൽ നിന്നുള്ള 25 കാരനെ മഹാരാഷ്ട്രയിലെ പൽഘർ പൊലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതനായ ഒരാൾ ഇൻസ്റ്റാഗ്രാമിൽ മോശം സന്ദേശങ്ങൾ അയച്ചതായി നിരവധി സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസിന്റെ ഐടി സെൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഐപിസി, ഐടി ആക്റ്റ് എന്നിവയിലെ 354 (ഡി) വകുപ്പുകൾ പ്രകാരം പ്രതി സോഹൻ ദേരേ എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP