Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

''വീഞ്ഞ്, ഒരു വയനാടൻ പ്രണയകഥ'' മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാവുന്നു

''വീഞ്ഞ്, ഒരു വയനാടൻ പ്രണയകഥ'' മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാവുന്നു

സ്വന്തം ലേഖകൻ

വയനാടിന്റെ ഉള്ളറിഞ്ഞ പ്രണയ കഥ ''വീഞ്ഞ്, ഒരു വയനാടൻ പ്രണയകഥ'' മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാവുന്നു. ആറു മിനിറ്റിലേറെ നീളുന്ന ആൽബത്തിലൂടെ മനോഹരമായ ഒരു പ്രണയ കഥയാണ് പറഞ്ഞു പോയിരിക്കുന്നു. ആസിഫ് അലിയുടെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്ത 'വീഞ്ഞു'' ടീം ഫസ്റ്റ് ബോട്ടിൽ എന്ന യൂട്യൂബ് ചാനലിലാണ് ഇറക്കിയിരിക്കുന്നത്.

ശ്രീജിത്ത് സഹ്യ, ജൈബിൻ ബേബി, രതീഷ് തച്ചനാട്ടിൽ എന്നിവരാണു വീഞ്ഞ് ഒരു വയനാടൻ പ്രണയകഥയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
വിധു പ്രതാപാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുനിൽ എൻ. ജെ എഴുതിയ വരികൾക്ക് ടീം ശിവം മ്യൂസിക് ബാൻഡിനു വേണ്ടി എൽദോ സെറഫസ് ഈണം പകർന്നിരിക്കുന്നു. അഖിൽ ഡേവിസ് പാെന്മനഃശേരിയാണ് ആൽബത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

യുട്യൂബ് ഫെയിം അന്നമ്മ ചേടത്തി,സിനി അര്ടിസ്റ്റ് ശ്രീജിത്ത് സഹ്യ, അനിറ്റ ജോർജ്ജ് ജൈബിൻ ബേബി, A.J മാത്യു, ജോയ് തോമസ് എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. അന്നമ്മ ചേടത്തി ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്കൽ ആൽബമാണ് വീഞ്ഞ് ഒരു വയനാടൻ പ്രണയകഥ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP