Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിൾ ചാറ്റിലേക്ക്

2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിൾ ചാറ്റിലേക്ക്

പി പി ചെറിയാൻ

ന്യൂയോർക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിൾ' 2021 ൽ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് . ഹാങ്ഔട്ടിനെ പൂർണ്ണമായും അടുത്ത വർഷം നിർത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടർന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും തുടർന്ന് ഗൂഗിൾ ചാറ്റിലേക്ക് മാറും. ഈ ഗൂഗിൾ ചാറ്റ് ജിമെയിൽ ഉപയോഗിക്കുന്ന എന്നാ ഉപയോക്താക്കൾക്കും സൗജന്യമായി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.

2021 ഓടെ എല്ലാ ഹാങ്ഔട്ട് ഉപയോക്താക്കൾക്ക് എല്ലാം ഗൂഗിൾ ചാറ്റിലേക്ക് ചേക്കേറാം. ഇത്തരത്തിലുള്ള അപ്ഗ്രഡേഷൻ ഓട്ടാമാറ്റിക്കായി ഉപയോക്താക്കൾക്ക് ലഭിക്കാനാണ് സാധ്യത. സാധാരണ ചാറ്റ് റൂമുകളിലെ എല്ലാ സൗകര്യങ്ങളും ഗൂഗിൾ ചാറ്റിലും ലഭ്യമാവും. പ്രത്യേകിച്ച് ഇമോജി റിയാക്ഷൻസ്, ആനിമേറ്റഡ് ഇമോജീസ്, ഗ്രൂപ്പ് മെസേജിങ്, ഡയറക്ട് മേസേജിങ് എല്ലാം ഇവയെല്ലാം ഗൂഗിളിന്റെ ചാറ്റ് റൂമിൽ നിങ്ങളെ തേടിയെത്തും. കൂടാതെ വോയ്സ് ചാറ്റിങ് ഫെസിലിറ്റി, വോയ്സ് കോൾ എന്നിവയും അതോടൊപ്പം ലഭ്യമാവും.

അധികം താമസിയാതെ ഗൂഗിൾ ചാറ്റ് കൂടുതൽ വിശേഷ സവിശേഷതകൾ കൂട്ടിചേർക്കുമെന്നാണ് പ്രതീക്ഷ. ഫേസ്‌ബുക്ക് മെസെഞ്ചർ തുടങ്ങിയവയെ വെല്ലുവിളിക്കാനാണ് ഗൂഗിൾ ചാറ്റിന്റെ തിരുമാനം. ജിമെയിൽ അക്കൗണ്ട് എടുത്തവർക്ക് അത് ലോഗിൻ ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമിലും ഗൂഗിൾ ചാറ്റിന്റെ സേവനം ലഭ്യമാവും. മൊബൈൽ, ഡെക്സ്ടോപ്, നോട്ട്പാഡുകൾ, ടാബ്ലറ്റ് എന്നിവയിലെല്ലാം ഇത് ലഭ്യമാവും. നിമിഷ നേരത്തിലുള്ള പോപ്പ് അപ്പുകളും, മെമ്മറികളും, ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കുന്ന സൗകര്യങ്ങളും എന്നുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇതിൽ ലഭ്യമാവും എന്നതും ഇതിന്റെ സവിശേഷതയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന് ഇപ്പോൾ ഗൂഗിൾ പ്രൊഡക്ടുകളാണ് എന്നതും ഗൂഗിൾ ചാറ്റിന്റെ വൻ സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP